ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
Jan 24, 2017, 11:32 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/01/2017) ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിവെള്ളൂര്‍ പെരളത്തെ ഓട്ടോ ഡ്രൈവര്‍ കെ സുഭാഷിനെ (25) പോലീസ് പിടികൂടിയിട്ടുണ്ട്. പടന്ന മാവിലാ കടപ്പുറത്തെ ഭര്‍തൃമതിയായ 23 കാരിയേയാണ് സുഭാഷ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
കഴിഞ്ഞദിവസമാണ് സംഭവം. സുഭാഷുമായി യുവതി പ്രണയത്തിലായിരുന്നതായി പറയപ്പെടുന്നു. സുഭാഷിന് ഭാര്യയും കുട്ടിയുമുണ്ട്. കഴിഞ്ഞദിവസം യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു. ചന്തേര പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ സുഭാഷിനോടൊപ്പം കണ്ടെത്തിയത്. തുടര്‍ന്നാണ് യുവതി സുഭാഷ് തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്.
യുവതിയെ കാസര്‍കോട് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചു. നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണനാണ് കേസന്വേഷിക്കുന്നത്.
Keywords: Molestation, Arrest, Auto Driver, Woman, Kasaragod, Kerala, Molestation: Auto driver held