പീഡനശ്രമം; യുവാവ് അറസ്റ്റില്‍
Apr 6, 2012, 15:07 IST

രാജപുരം: ഒരാഴ്ച ഇടവിട്ടുള്ള ദിവസങ്ങളില്‍ സഹോദരിമാരായ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. പാണത്തൂര്‍ കല്ലപ്പള്ളിയിലെ ധനഞ്ജയനെയാണ് (30) രാജപുരം പോലീസ് അറസ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലപ്പള്ളിയിലെ 43 കാരിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന ധനഞ്ജയന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
കുടിവെള്ളം ആവശ്യപ്പെട്ടാണ് ധനഞ്ജയന്‍ ഈ വീട്ടിലെത്തിയത്. സ്ത്രീ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ പിറകെയെത്തിയ ധനഞ്ജയന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പരിസര വാസികളെത്തുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടുകയുമായിരുന്നു.
43 കാരിയുടെ പരാതി പ്രകാരമാണ് ധനഞ്ജയനെതിരെ പോലീസ് കേസെടുത്തത്. ഒരാഴ്ചമുമ്പ് ഈ യുവതിയുടെ സഹോദരിയെ ധനഞ്ജയന്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ അന്ന് ധനഞ്ജയനെ പിടികൂടിയെങ്കിലും പിന്നീട് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. അതിനിടെ കൂടുതല്‍ യുവതികള്‍ ധനഞ്ജയനെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
Keywords: Molestation-attempt, Youth, arrest, Rajapuram, Kasaragod