കടയില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമം
Jul 25, 2012, 16:36 IST
നീലേശ്വരം: കടയില്‍ അതിക്രമിച്ച് കയറിയ യുവാവ് ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് വാര്‍പ്പ് തൊഴിലാളിയായ യുവാവിനെ അറസ്റ്റ് ചെയ്തു. നീലേശ്വരം പുത്തരിയടുക്കത്തെ ടി വി നിഷാദി(28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കടയില്‍ നിന്ന് സിഗരറ്റ് വാങ്ങാനെന്ന് പറഞ്ഞ് കടന്ന നിഷാദ് കടയോട് ചേര്‍ന്നുള്ള വീടിന്റെ അടുക്കളയില്‍ അരി കഴുകുകയായിരുന്ന 30കാരിയായ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുക്കള്‍ ഓടിയെത്തിയപ്പോള്‍ നിഷാദ് കടന്ന് കളയുകയായിരുന്നു.

യുവതിയുടെ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് നിഷാദ് ദുരുദ്ദേശത്തോടെ കടയിലെത്തിയത്. യുവതിയുടെ പരാതി പ്രകാരം നിഷാദിനെതിരെ ചൊവ്വാഴ്ച വൈകുന്നേരമാണ് നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Molestation attempt, Housewife, Nileshwaram, Kasaragod