പത്തുവയസുകാരിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് കുടുങ്ങി
May 30, 2016, 11:36 IST
ബദിയടുക്ക: (www.kasargodvartha.com 30.05.2016) പത്തുവയസുകാരിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. പള്ളിക്കര കീക്കല്‍ മുക്കൂര്‍ സ്വദേശിയായ 41 കാരനാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം.
പെര്‍ഡാലക്ക് സമീപത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി സുഹൃത്തിന്റെ പത്തുവയസുള്ള മകളെ കൂട്ടിക്കൊണ്ടുപോയി കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബദിയടുക്ക പൊലീസ് അന്വേഷണമാരംഭിച്ചു.
Keywords: Kasaragod, Badiyadukka, Pallikara, Car, Adolescent, Sunday, Evening, Friend, House, Perdala, Police, Inquery.
Keywords: Kasaragod, Badiyadukka, Pallikara, Car, Adolescent, Sunday, Evening, Friend, House, Perdala, Police, Inquery.