ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമം
Jan 2, 2013, 20:16 IST
രാജപുരം: ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍തൃമതിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു. കള്ളാര്‍ ചുള്ളിയോടിയിലെ സിനോജി(25)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ചുള്ളിയോടി സ്വദേശിനിയായ 31 കാരിയെ സിനോജ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വീട്ടിനകത്ത് യുവതി ഒരു മുറിയിലും ഭര്‍ത്താവ് മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ എത്തിയ സിനോജ് വാതില്‍ തള്ളിത്തുറന്ന് മുറിയില്‍ കടക്കുകയും ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ സിനോജ് ഓടി രക്ഷപ്പെട്ടു.
പിന്നീട് യുവതി സിനോജിനെതിരെ രാജപുരം പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ചോവ്വാഴച്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Keywords: Housewife, Molestation attempt, Youth, Sleep, House, Arrest, Remand, Rajapuram, Kasaragod, Kerala, Malayalam news