ആദിവാസി വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം
Apr 18, 2012, 16:45 IST

വെള്ളരിക്കുണ്ട്: 60 കാരിയായ ആദിവാസി വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ 40 കാരനായ റിസോര്‍ട്ട് സൂപ്പ ര്‍വൈസര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. മാലോം എടക്കാനത്തെ 60 കാരിയുടെ പരാതിയില്‍ ഇടുക്കി മുണ്ടക്കയത്തെ മോന്‍സിനെതിരെയാണ് കേസ്. എടക്കാനത്ത് നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന്റെ സൂപ്പര്‍ വൈസറായ മോന്‍സ് ചൊവ്വാഴ്ച വൈകുന്നേരം കുടിവെള്ളം ആവശ്യപ്പെട്ട് ആദിവാസി വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. കുടിവെള്ളമെടുക്കാന്‍ അടുക്കളയില്‍ കയറിയ വൃദ്ധയെ മോന്‍സ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കേസ് കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിന് കൈമാറി.
Keywords: Molestation-attempt, Women, Vellarikundu, Kasaragod