ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാപാരി അറസ്റ്റില്‍
May 16, 2012, 16:15 IST

വെള്ളരിക്കുണ്ട്: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പട്ടാപകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മര വ്യാപാരിയെ പോലീസ് അറസ്റ്ചെയ്തു. പുങ്ങംചാലിലെ കൃഷ്ണന്‍നായരുടെ മകന്‍ നാരായണനെയാണ് (39) വെള്ളരിക്കുണ്ട് പോലീസ് അറസ്റ് ചെയ്തത്. നാരായണനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മെയ് 14 ന് നാട്ടക്കല്ലിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന നാരായണന്‍ 32 കാരിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ പരിസരവാസികള്‍ എത്തുകയും നാരായണന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ചൊവ്വാഴ്ച വൈകുന്നേരമാണ് നാരായണനെ അറസ്റ് ചെയ്തത്.ഏതാനും അടിപിടി കേസിലും നാരായണന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തോട്ടപൊട്ടിച്ച് പുഴയില്‍നിന്നും മീന്‍പിടിക്കുന്നതിനിടെ തോട്ടപൊട്ടി നാരായണന്റെ ഒരു കൈപത്തി അറ്റുപോയിരുന്നു.
Keywords: Molestation Attempt, Merchant, Arrest, Vellarikundu, Kasaragod