ചായ്യോത്തും പ്രകൃതി വിരുദ്ധ പീഡന വിവാദം
Oct 19, 2012, 20:39 IST
നീലേശ്വരം: മടിക്കൈയിലെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം പുകഞ്ഞ് കത്തുന്നതിനിടെ ചായ്യോത്തും പ്രകൃതി വിരുദ്ധ വിവാദം ഉടലെടുത്തു. മടിക്കൈയിലെ എരിക്കുളത്ത് സി പി എം പ്രവര്‍ത്തകനായ 60 കാരനാണ് പ്രകൃതി വിരുദ്ധ പീഡന വിവാദത്തില്‍ അകപ്പെട്ടതെങ്കില്‍ ചായ്യോത്ത് കച്ചവടക്കാരനായ 60 കാരനെതിരെയാണ് ഈ രീതിയിലുള്ള ആരോപണമുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ചായ്യോത്തെ ഒരുകെട്ടിടത്തിന്റെ മറവില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വൃദ്ധന്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ വൃദ്ധന്‍ പ്രലോഭിപ്പിച്ച് കൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ വൃദ്ധനെ തല്ലിയോടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് എരിക്കുളത്ത് പാര്‍ട്ടി മെമ്പറായ 60 കാരന്‍ ജീപ്പ് ഡ്രൈവിംങ് പരിശീലനത്തിനിടെ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എരിക്കുളത്തെ പാറയില്‍ ഡ്രൈവിംങ് പരിശീലനം നടക്കുന്നതിനിടെ കുട്ടിയെ വൃദ്ധന്‍ പീഡിപ്പിക്കുന്നത് സമീപത്ത് മദ്യപിക്കുകയായിരുന്ന ചിലര്‍ കാണുകയും ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് എത്തിയ പരിസരവാസികള്‍ വൃദ്ധനെ മര്‍ദ്ദിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു.
ഇതിന് പുറമെ പാര്‍ട്ടി മെമ്പര്‍ക്കെതിരെ എരിക്കുളത്തും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പോസ്റ്ററുകള്‍ ഉയരുകയും ചെയ്തു. പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ആളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിരിക്കുകയാണ്.

Keywords: Chayyoth, Molestation attempt, Boy, Old man, Nileshwaram, Kasaragod, Kerala, Malayalam news.