ഓട്ടോറിക്ഷ വിളിക്കാന്‍ പോയ 11 കാരിയെ മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍
Jan 28, 2018, 18:23 IST
മഞ്ചേശ്വരം:(www.kasargodvartha.com 28.01.2018) ഓട്ടോറിക്ഷ വിളിക്കാന്‍ പോയ 11 കാരിയെ മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. ഉപ്പള പച്ചിലംപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹനീഫയെ (55) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്. ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഓട്ടോറിക്ഷ വിളിക്കാനായി 11 കാരിയെ ഹനീഫയുടെ അടുത്തേക്ക് അയച്ചതായിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്ന ഹനീഫ പെണ്‍കുട്ടിയെ വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടി ഓടിരക്ഷപ്പെട്ട് വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഹനീഫയെ അന്വേഷിച്ചുവരുന്നതിനിടെയാണ് മൂന്നു ദിവസം മുമ്പ് കോടതിയില്‍ കീഴടങ്ങിയത്.
തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് മഞ്ചേശ്വരം പോലീസ് രേഖപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Auto-rickshaw, Molestation, Driver, Arrest, Complaint, Family, Investigation,
< !- START disable copy paste -->