കോഴിക്കടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാപാരിക്കെതിരെ കേസ്
May 9, 2016, 12:00 IST
കാസര്‍കോട്: (www. Kasargodvartha.com 09.05.2016) മഞ്ചേശ്വരത്ത് കോഴിക്കടയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. മഞ്ചേശ്വരം മൊറത്തണ സ്വദേശിനിയായ ഇരുപത്തേഴുകാരിയാണ് പീഡനശ്രമത്തിനിരയായത്. പരാതിയില്‍ ചിക്കന്‍ സ്റ്റാള്‍ ഉടമയായ ഹനീഫിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
ഹനീഫിന്റെ മൊറത്തണയിലുള്ള ചിക്കന്‍ സെന്ററിലേക്ക് യുവതി കോഴിയിറച്ചി വാങ്ങാന്‍ പോയതായിരുന്നു. ഇറച്ചിക്കോഴിയെ കശാപ്പ് ചെയ്ത ശേഷം ഇറച്ചി തൂക്കി നല്‍കുന്നതിനിടെ സ്റ്റാള്‍ ഉടമ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. തത്സമയം കോഴിക്കടയില്‍ ആരുമുണ്ടായിരുന്നില്ല. യുവതി നിലവിളിച്ചുകൊണ്ട് കുതറിയോടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ നിലവിളിയും കോഴികളുടെ അസാധാരണമായ ബഹളവും കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ എത്തുന്നതിനിടെ ഹനീഫ് കോഴിക്കടയില്‍ നിന്ന് മുങ്ങുകയും ചെയ്തു. യുവതി ജില്ലാ പോലീസ് മേധാവിക്കും വനിതാ സെല്ലിലും പരാതി നല്‍കുകയായിരുന്നു. വനിതാ സെല്ലില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഹനീഫിനെതിരെ മഞ്ചേശ്വരം പോലീസാണ് കേസെടുത്തത്.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഹനീഫ് ഒളിവില്‍ പോയിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹനീഫിനെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഹനീഫ് കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് സൂചന. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Keywords: Kasaragod, Manjeshwaram, Chicken, Police, Karnataka, Cyber Cell, Complaint, Haneefa, Vanitha Cell.