12 കാരിയെ പീഡിപ്പിക്കാന്‍ശ്രമിച്ച ബേക്കറി വില്‍പനക്കാരനെതിരെ പോലീസ് കേസെടുത്തു; പ്രതി വലയില്‍
Jan 23, 2017, 10:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.01.2017) 12കാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ശ്രമിച്ച സംഭവത്തില്‍ ബേക്കറി വില്‍പനക്കാരനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട നീലേശ്വരത്തിന് സമീപത്തെ ഒരു പ്രദേശത്തെ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി പ്രദേശത്ത് താമസക്കാരനുമായ വിജയ് തങ്കരാജ് പാണ്ടി(35) ക്കെതിരെയാണ് കേസെടുത്തത്.
നാലു മാസക്കാലമായി പെണ്‍കുട്ടിയെ സ്‌കൂളില്‍ പോകുമ്പോഴും തിരിച്ചു വരുമ്പോഴും തങ്കരാജ് ശല്യപ്പെടുത്തിവന്നിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് ഞായറാഴ്ച പോലീസ് കേസെടുത്തത്. പ്രതി പോലീസ് വലയിലായിട്ടുണ്ട്.
Keywords: Kasaragod, Kanhangad, Complaint, case, Investigation, Police, School, Student, Parents, Police-Station, Molestation attempt: Bakery seller held