വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
Apr 24, 2012, 15:44 IST
അമ്പലത്തറ: വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ് ചെയ്തു. അമ്പലത്തറ പറക്കളായിയിലെ ഗോവിന്ദനെയാണ് (40) അമ്പലത്തറ എസ് ഐ ടി സുഭാഷ് അറസ്റ് ചെയ്തത്. ഗോവിന്ദനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പറക്കളായിലെ വി. വി നാരായണിയുടെ (57) പരാതി പ്രകാരമാണ് ഗോവിന്ദനെതിരെ പോലീസ് കേസെടുത്തത്. തിങ്കഴാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന ഗോവിന്ദന്‍ നാരായണിയുടെ കൈയ്യില്‍ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. നാരായണിയെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Molestation attempt, Autodriver, Arrest, Ambalathara, Kasaragod