പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍
May 4, 2020, 22:16 IST
രാജപുരം: (www.kasargodvartha.com 04.05.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം മുണ്ടക്കലിലെ സുനി എന്ന സുനില്‍ ജോസിനെ (44) യാണ് കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പി ഹരിചന്ദ്ര നായകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനശ്രമത്തിനിരയായത്. ഏപ്രില്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനി ബാധിച്ചതിനെ തുടര്‍ന്ന് സുനിലിന്റെ ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയും മാതാവും പൂടംകല്ല് ആശുപത്രിയിലേക്ക് പോയതായിരുന്നു. തിരിച്ചുവരുമ്പോള്‍ പാതിവഴിയില്‍ വെച്ച് മാതാവ് ഇറങ്ങിയിരുന്നു. ഓട്ടോ അല്‍പദൂരം ചെന്നപ്പോള്‍േ സുനില്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഓട്ടോ ഡ്രൈവറെ തള്ളിമാറ്റി ഓടിയ പെണ്‍കുട്ടി വീട്ടിലെത്തി സംഭവിച്ച കാര്യങ്ങള്‍ പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തില്‍ പോക്സോ, അട്രോസിറ്റീസ് നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Rajapuram, Kerala, News, Molestation, Attempt, Auto Driver, Arrest, Molestation attempt; Auto driver arrested