ശരീരം തളര്‍ന്ന് വീട്ടില്‍ കിടപ്പിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അമ്പതുകാരന്‍ അറസ്റ്റില്‍
Sep 19, 2016, 12:09 IST
ചീമേനി: (www.kasargodvartha.com 19/09/2016) ശരീരം തളര്‍ന്ന് വീട്ടില്‍ കിടപ്പിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടക്കാട് ആനിക്കാടിയിലെ കുഞ്ഞികൃഷ്ണനെ(50)യാണ് ചീമേനി പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന യുവതിയെ കുഞ്ഞികൃഷ്ണന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കുഞ്ഞികൃഷ്ണനെ കയ്യോടെ പിടികൂടി പോലീസിലേല്‍പിക്കുകയാണുണ്ടായത്.

Keywords: Cheemeni, Molestation-attempt, Arrest, Kasaragod, Kerala, Molestation attempt; 50 year old arrested