യുവതിയെ കൂട്ടമാനഭംഗം ചെയ്ത സംഭവം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു
Feb 4, 2017, 13:52 IST
നീലേശ്വരം: (www.kasargodvartha.com 04.02.2017) യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളെ പോലീസ് കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. പ്രതികളായ വടക്കേ പുലിയന്നൂരിലെ ധന്‍രാജ്, അനൂപ്, രാഹുല്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന സിഐ വി ഉണ്ണികൃഷ്ണന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്.
കേസിലെ പ്രതികളായ മൂവരും പോലീസിന് പിടികൊടുക്കാതെ കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. പിന്നീട് റിമാന്‍ഡിലായ ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ സി ഐ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതികളെ ഒരു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.തെളിവ് ശേഖരിച്ച ശേഷം തിരിച്ച് കോടതിയില്‍ ഹാജരാക്കിയ ഇവരെ വീണ്ടു റിമാന്‍ഡ് ചെയ്തു.
ജനുവരി 17 നും അതിനു മുമ്പുള്ള പല ദിവസങ്ങളിലായിട്ടുമാണ് പ്രതികള്‍ കരിന്തളത്തെ വീട്ടമ്മയായ യുവതിയെ മാനഭംഗം ചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ മരുമകനായ രാഹുല്‍ എന്നയാളാണ് യുവതിയെ പ്രലോഭിപ്പിച്ച് ആദ്യം പീഡനത്തിനിരയാക്കിയത്. പിന്നീട് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പല ദിവസങ്ങളിലായി വീട്ടിലും തൊട്ടടുത്തുള്ള കരിങ്കല്‍ ക്വാറിയിലും വെച്ച് പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് ഇക്കാര്യം സുഹൃത്തുക്കളോട് പറയുകയും ജനുവരി 17 ന് കരിങ്കല്‍ ക്വാറിയില്‍ വെച്ച് മൂന്ന് പേരും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്ന്ന് പിടികൂടി തോര്‍ത്ത് കൊണ്ട് വായ മൂടികെട്ടി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
വീട്ടിലെത്തി യുവതി ബന്ധുക്കളോടും അയല്‍വാസികളോടും കാര്യം പറയുകയും വനിതാസെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Nileshwaram, Karinthalam, Accuse, Custody, Case, Police, Court, Remand, CI, Evidents.