city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

12 കാരിയെ 2 വര്‍ഷം മുമ്പ് പീഡിപ്പിച്ച 48 കാരനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

കാസര്‍കോട്: (www.kasargodvartha.com 29.10.2014) 12 കാരിയെ രണ്ട് വര്‍ഷമുമ്പ് പീഡിപ്പിച്ച 48 കാരനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. അടുക്കത്ത് ബയല്‍ ബീച്ചിലെ ഗോവിന്ദനെയാണ് (48) കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

2012 മുതല്‍ കടപ്പുറത്തെ ഒരു ഹോട്ടലിന് സമീപത്തെ ഓലഷെഡില്‍വെച്ച് 12 കാരിയെ പലതവണ പ്രതി ഗോവിന്ദന്‍ പീഡിപ്പിച്ചുവന്നതായാണ് പരാതി. സംഭവത്തെതുടര്‍ന്ന് നാട്ടില്‍നിന്നും മുങ്ങിയ ഗോവിന്ദന്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും തള്ളിയതിനെതുടര്‍ന്ന് ജില്ലാ കോടതയില്‍ കീഴടങ്ങുകയായിരുന്നു.

ഈ മാസം 20നാണ് പ്രതി ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. 2012 മെയ് 18നാണ് ഗോവിന്ദനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പിക്കുമെന്ന് പോലീസ് അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. നേരത്തെ ഒരു യുവതിക്കൊപ്പം ഒളിച്ചോടിയ ഗോവിന്ദന്‍ പിന്നീട് മൂന്ന് മക്കളുടെ മാതാവിനൊപ്പമാണ് താമസിച്ചുവന്നത്. ഇതിനിടയിലാണ് 12 കാരിയെ പീഡിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia