സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി
Jul 14, 2016, 11:06 IST
കാസര്‍കോട്: (www.kasargodvartha.com 14/07/2016) സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായ 16കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാഞ്ഞങ്ങാടിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാണിക്കോത്ത് സാബിറ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും പത്തനംതിട്ട അടൂര്‍ സ്വദേശിയുമായ പൂമൊട്ട ഹൗസിലെ സാബു എന്ന സാബിറി(36)നെ യാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2011 ജൂണ്‍ മാസത്തിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സെപ്തംബര്‍ മാസത്തിലാണ് വിവരം വീട്ടുകാരറിഞ്ഞത്. സാബിറാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ദേശമനുസരിച്ചാണ് പെണ്‍കുട്ടി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
വീട്ടില്‍ ഭാര്യയില്ലാത്ത ദിവസം രാത്രി തന്റെ പെണ്‍മക്കള്‍ക്ക് കൂട്ടുകിടക്കമെന്നറിയിച്ച് പെണ്‍കുട്ടിയെ വിളിച്ച് വരുത്തിയ ശേഷം വായയില്‍ തുണി തിരുകികയറ്റിയശേഷമാണ് സാബിര്‍ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്. വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ സാബിര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സെപ്തംബര്‍ 18ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്.
സാബിറിനുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കോടതിയില്‍ ഹാജരാകാത്തതിനാല്‍ പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു.
Keywords : Student, Molestation, Accuse, Court, Kasaragod, Girl, Sabu, Sabir.