ബംഗ്ലാദേശ് യുവതിയെ പീഡിപ്പിച്ച കേസില്‍ കാസര്‍കോട് സ്വദേശിക്ക് 8 വര്‍ഷം തടവും പിഴയും
Apr 8, 2016, 20:56 IST
കോഴിക്കോട്: (www.kasargodvartha.com 08.04.2016) ബംഗ്ലാദേശ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ മൂന്ന് പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. കാസര്‍കോട് സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ ഉദിനൂരിലെ എ ബി നൗഫലിന് എട്ട് വര്‍ഷം തടവും, 50,000 രൂപ പിഴയുമാണ് വിധിച്ചത്.
രണ്ടാം പ്രതി വയനാട് മുട്ടില്‍ സ്വദേശി ബാവക്ക എന്ന സുഹൈലിന് അഞ്ച് വര്‍ഷം തടവും, 25,000 രൂപ പിഴയും ഭാര്യ സാജിദ എന്ന അംബികയ്ക്ക് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ പീഡനത്തിനിരയായ യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
നൗഫല്‍ യുവതിയെ കോഴിക്കോടേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. മനുഷ്യക്കടത്ത്, അന്യായമായി തടങ്കലില്‍ വെക്കല്‍, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കേസില്‍ അഞ്ചുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
2015 മെയ് 27 ന് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ യുവതി പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൗഫല്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായത്.
Keywords : Kozhikode, Accuse, Kasaragod, Kanhangad, Molestation, Investigation, Bangladesh Woman, A B Noufal.