വീട്ടില്‍ കളിക്കാനെത്തിയ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 68 കാരന്‍ അറസ്റ്റില്‍
Apr 12, 2015, 13:38 IST
കുമ്പള: (www.kasargodvartha.com 12/04/2015) ഏഴു വയസുകാരിയെ നിര്‍മാണം നടക്കുന്ന വീട്ടില്‍ പീഡിപ്പിച്ച വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍മുദ മുന്നൂരിലെ ഇസ്മാഈലിനെ (68)യാണ് കുമ്പള അഡീഷണല്‍ എസ്.ഐ എം.പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അവധിക്ക് അമ്മൂമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. മുന്നൂരില്‍ ഇസ്മാഈല്‍ പണിയുന്ന പുതിയ വീട്ടില്‍ കളിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അവിടെ ഉണ്ടായിരുന്ന ഇസ്മാഈല്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അടുക്കളയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
പിന്നീട് കുട്ടി തന്നെയാണ് വീട്ടിലെത്തി വിവരം പറഞ്ഞത്. കുട്ടിയെ ജില്ലാ സഹകരണ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍
Keywords: Kasaragod, Kerala, arrest, Molestation, House, Child, Hospital, Molestation: 68 year old arrested.
Advertisement: