യുവാവിനെ മര്‍ദിച്ച് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കി; 50 കാരന്‍ അറസ്റ്റില്‍
Jun 3, 2015, 12:56 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 03/06/2015) യുവാവിനെ മര്‍ദിച്ച് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 50 കാരനെ പോലീസ് അറസ്റ്റു ചെയ്തു. ബളാല്‍ സ്വദേശിയായ 25 കാരനായ യുവാവിന്റെ പരാതിയിലാണ് കല്ലന്‍ചിറയിലെ രാമനെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റു ചെയ്തത്.
രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2013 സെപ്തംബര്‍ ഒന്നിന് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനെത്തിയ യുവാവിനെ കൂട്ടിക്കൊണ്ടുപോവുകയും ഒരു റബ്ബര്‍ തോട്ടത്തില്‍ വെച്ച് പ്രകൃതി വിരുദ്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തയ്യാറാകാതിരുന്നപ്പോള്‍ മര്‍ദിച്ച് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തതിനാല്‍ വസ്ത്രം പോലും നല്‍കാതെ എടുത്തുകൊണ്ടു പോവുകയായിരുന്നുവെന്ന് യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി ഒറ്റപ്പെട്ട സ്ഥലത്ത് കഴിയേണ്ടി വന്ന യുവാവിനെ നാട്ടുകാരനായ ഒരാള്‍ കണ്ട് വസ്ത്രം കൊണ്ടുവന്ന് കൊടുത്ത ശേഷം യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. രാമനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതി രാമന്‍ ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, chittarikkal, arrest, Police, Molestation, Raman, Molestation; 50 year old arrested.
Advertisement: