മേല്‍പ്പറമ്പില്‍ ഉത്സവമായി ഫുട്‌ബോള്‍ മാമാങ്കം
Apr 22, 2012, 12:02 IST
മേല്‍പറമ്പ്: ചന്ദ്രഗിരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൊയ്തു ട്രോഫി അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച അഞ്ച് മണിക്ക് മേല്‍പറമ്പ് ചന്ദ്രഗിരി സ്‌കൂളില്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങും.
മേല്‍പ്പറമ്പിന്റെ കായികരംഗത്തും, ജീവകാരുണ്യ രംഗത്തും നിറഞ്ഞു നിന്നിരുന്ന മൊയ്തു കടാങ്കോട് സാഹിബിന്റെയും, അഷ്‌റഫ് ചെമ്പരിക്കയുടേയും അനുസ്മരണാര്‍ത്ഥം നിര്‍ധനരായ ഹൃദയ-വൃക്ക രോഗികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിക്കും. യഹ്‌യ തളങ്കര മുഖ്യാതിഥിയായിരിക്കും.
എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുല്ല, വെസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കല്ലട്ര, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, അഷ്‌റഫ് കീഴൂര്‍, എം.സി. ഖമറുദ്ദീന്‍, കൃഷ്ന്‍ ചട്ടഞ്ചാല്‍, കെ.വി. കുഞ്ഞിരാമന്‍, കുഞ്ഞിരാമന്‍, ഫൈസല്‍ കോളിയടുക്കം, ശാഫി ചെമ്പരിക്ക, പരമേശ്വരി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. കണ്‍വീനര്‍ പി.കെ. അശോകന്‍ സ്വാഗതവും, മുഹമ്മദ് കോളിയടുക്കം നന്ദിയും പറയും.

Keywords: Melparamba, Moidu trophy, Football tournament, Kasaragod