city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പറമ്പില്‍ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി


മേല്‍പറമ്പില്‍ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
ചന്ദ്രഗിരി ക്ളബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മേല്‍പറമ്പില്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു
മേല്‍പറമ്പ്: നിര്‍ധനരായ ഹൃദയ-വൃക്ക രോഗികളെ സഹായിക്കുന്നതിന് മേല്‍പറമ്പ് ചന്ദ്രഗിരി ക്ളബ്  സംഘടിപ്പിക്കുന്ന മൊയ്തു ട്രോഫിക്കായുള്ള അഖിലേന്ത്യ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. മേല്‍പറമ്പ് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയര്‍മാന്‍ മാഹിന്‍ ഹാജി കല്ലട്ര അധ്യക്ഷനായി. യഹ്യ്യ തളങ്കര മുഖ്യാതിഥിയായി. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്തംഗം പാദൂര്‍കുഞ്ഞാമു,  ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഇഖ്ബാല്‍ കല്ലട്ര, അഷ്റഫ് കീഴൂര്‍, സിഡ്കോ ചെയര്‍മാന്‍ സി ടി സഹമ്മദലി, മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി എം ഖമറുദ്ദീന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അബ്ദുല്ല ഹുസൈന്‍, അബ്ദുല്ലകുഞ്ഞി കീഴൂര്‍, ശാഫി കട്ടക്കാല്‍, മുനീര്‍ കല്ലട്ര, മുനീര്‍ ഒറവങ്കര എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി കെ അശോകന്‍ സ്വാഗതവും  വര്‍ക്കിങ് ചെയര്‍മാന്‍ മുഹമ്മദ് കോളിയടുക്കം നന്ദിയും പറഞ്ഞു.

Keywords: Moidu trophy, Chandragiri club, Football tournament, Melparamba, Kasaragod


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia