city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊയ്തീന്‍ അംഗടിമുഗറിന്റെ 'അധിനിവേശത്തിന്റെ ദൂരം' 26ന് പ്രകാശിതമാകും

കാസര്‍കോട്: (www.kasargodvartha.com 22.11.2014) മനുഷ്യ മനസിന്റെ ഛായം പുരളാത്ത ചിഹ്നങ്ങളെ കിനാവിനേക്കാള്‍ തീവ്രമുള്ള ദിനസരിക്കുറിപ്പുകളിലേക്ക് പകര്‍ത്തിവെച്ച മൊയ്തീന്‍ അംഗടിമുഗറിന്റെ 'അധിനിവേശത്തിന്റെ ദൂരം' കവിതാ സമാഹാരം 26 ന് പ്രകാശിതമാകും. വൈകുന്നേരം മൂന്ന് മണിക്ക് സിറ്റി ടവറില്‍ നടക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ റഹ്മാന്‍ തായലങ്ങാടിക്ക് ആദ്യ പ്രതി കൈമാറും.

ബ്ലോഗിലും ആനുകാലികങ്ങളിലും പലപ്പോഴായി പ്രസിദ്ധീകരിച്ച അമ്പതോളം കവിതകളാണ് മൊയ്തീന്‍ തന്റെ പ്രഥമ കവിതാ സമാഹാരമായി പുറത്തിറക്കുന്നത്. വിവി പ്രഭാകരന്‍ പുസ്തക പരിചയം നടത്തും. ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എന്‍.എ അബൂബക്കര്‍, മുജീബ് അഹ്മദ്, ടി.എ ഷാഫി, പി.എസ് ഹമീദ്, നാരായണന്‍ പേരിയ, സ്‌കാനിയ ബെദിര, എസ് ഗിരിജ, ഷാഫി എ നെല്ലിക്കുന്ന്, അഷ്‌റഫ് കൈന്താര്‍, കെപിഎസ് വിദ്യാനഗര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മൊയ്തീന്‍ അംഗടിമുഗറിന്റെ 'അധിനിവേശത്തിന്റെ ദൂരം' 26ന് പ്രകാശിതമാകും

Keywords : Book, Book-release, Kasaragod, Kerala, Rahman-Thayalangadi, Kalpatta Narayanan, Moideen Angadimogar, Moideen Angadimugar's book release on 26th. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia