'ഭ്രാന്ത് ഒരു കലയാണ്'; മൊയ്തീന്‍ അംഗഡിമുഗറിന്റെ രണ്ടാമത്തെ കവിതാസമാഹാരം 10ന് പ്രകാശനം ചെയ്യും
Sep 8, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2016) 'ഭ്രാന്ത് ഒരു കലയാണ്' എന്ന മൊയ്തീന്‍ അംഗഡിമുഗറിന്റെ രണ്ടാമത്തെ കവിതാസമാഹാരം 10ന് പ്രകാശനം ചെയ്യും. കാസര്‍കോട് പ്രസ്‌ക്ലബില്‍ പത്തിന് ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രവാസി എഴുത്തുകാരനായ സുറാബാണ് പുസ്തക പ്രകാശനം നിര്‍വ്വഹിക്കുന്നത്.
'അധിനിവേശത്തിന്റെ ദൂരം' എന്ന ആദ്യ കവിതാ സമാഹാരത്തിനു ശേഷമാണ് രണ്ടാമത്തെ കവിതാ സമാഹാരം പുറത്തിറങ്ങുന്നത്. പ്രകാശന ചടങ്ങില്‍ സാഹിത്യ രംഗത്തെയും സാംസ്‌കാരിക രംഗത്തെയും കലാ രംഗത്തെും പ്രമുഖര്‍ സംബന്ധിക്കും. ഒലീവാണ് കവിതാസമാഹാരത്തിന്റെ പ്രസാദകര്‍.

Keywords: Kasaragod, Kerala, Book-release, Moideen Angadimugar's book release on 10th