city-gold-ad-for-blogger

സി.പി.എമ്മിന്റെ ശുചീകരണ സമരം അര്‍ഹിക്കുന്നത് അനുകമ്പ: കല്‍പറ്റ നാരായണന്‍

കാസര്‍കോട്: (www.kasargodvartha.com 26.11.2014) സി.പി.എം. കേരളത്തില്‍ ആരംഭിച്ച ശുചീകരണ സമരങ്ങള്‍ അനുകമ്പയാണ് അര്‍ഹിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡിയെ അനുകരിക്കുകയാണവര്‍. സമരം നടത്താന്‍ സിപി.എമ്മിന് വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിഷാംശം കലരാത്ത ഭക്ഷ്യവസ്തുക്കള്‍ക്കു വേണ്ടി അവര്‍ക്കു സമരം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

മൊയ്തീന്‍ അംഗഡിമുഗറിന്റെ 'അധിനിവേശത്തിലേക്കുള്ള ദൂരം' എന്ന കവിതാസമാഹാരം ബുധനാഴ്ച വൈകിട്ട് സിറ്റിടവര്‍ ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ നിരോധനം അടിസ്ഥാനമില്ലാത്ത ഒരു നടപടിയാണ്. കേരളത്തില്‍ വേണ്ടത് വിഷരഹിതമായ ഭക്ഷണം ഉണ്ടാക്കാനും ലഭ്യമാക്കാനും ഉള്ള നടപടിയാണ്.

കേരളത്തിലെ തൊഴിലാളി വര്‍ഗം ബംഗാളികളും ബീഹാറികളും ആയിക്കൊണ്ടിരിക്കുന്നു. നമുക്ക് വിദ്യാഭ്യാസം വേണ്ടാതായിരിക്കുന്നു. മനുഷ്യനായി മാറാനുള്ള പരിശീലനമാണ് അറിവിലൂടെ ലഭിക്കേണ്ടത്. ക്വസ്റ്റ്യന്‍ പേപ്പര്‍ ഓറിയന്റഡാണ് ഇപ്പോള്‍ വിദ്യാഭ്യാസവും പരീക്ഷയും. മനസില്‍ സൂക്ഷിക്കപ്പെടാത്ത ഉത്തരങ്ങളായി വിദ്യാഭ്യാസം മാറിയെന്നും അദ്ദേഹം പറഞ്ഞു.

അകന്നു നില്‍ക്കുമ്പോഴാണ് അടുപ്പം കൂടുതല്‍ അടുപ്പമുള്ളതും ഇഷ്ടങ്ങള്‍ കൂടുതല്‍ ഇഷ്ടമുള്ളതും ആകുന്നത്. കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്കു വളര്‍ത്തിയതില്‍ പ്രവാസികള്‍ പെട്ട പാട് വളരെ വലുതാണ്. പ്രവാസ ജീവിതത്തിലെ വിഷമങ്ങളും നാട്ടില്‍ നിന്നു അകന്നു നില്‍ക്കുമ്പോഴുണ്ടാകുന്ന വിഹ്വലതകളും വീര്‍പ്പുമുട്ടലുകളും ആശങ്കകളും അസ്വസ്ഥതകളുമാണ് അവരെ എഴുത്തുകാരാക്കുന്നത്. അഭിമാനത്തോടെ നാട്ടിലേക്കുള്ള മടങ്ങി വരവ് സ്വപ്‌നം കാണുന്നവരാണ് പ്രവാസികള്‍. അത്തരത്തിലുള്ള പ്രവാസ ജീവിതത്തിലെ വിഹ്വലതകളും അവിടെ നിന്നു നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമാണ് മൊയ്തീന്‍ അംഗഡിമുഗറിന്റെ കവിതകളില്‍ കാണുന്നതെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു.

റഹ്മാന്‍ തായലങ്ങാടി പുസ്തകം ഏറ്റുവാങ്ങി. എന്‍.എ. അബൂബക്കര്‍ അധ്യക്ഷനായിരുന്നു. വി.വി. പ്രഭാകരന്‍ പുസ്തകം പരിചയപ്പെടുത്തി. മുജീബ് അഹ്മദ്, പത്മനാഭന്‍ ബ്ലാത്തൂര്‍, ടി.എ. ശാഫി, പി.എസ്. ഹമീദ്, ശാഫി എ. നെല്ലിക്കുന്ന്, മുഹമ്മദ് നിസാര്‍ പെര്‍വാര്‍ഡ്, സ്‌കാനിയ ബെദിര, കെ.പി.എസ് വിദ്യാനഗര്‍ എന്നിവര്‍ പ്രസംഗിച്ചു. വിനോദ് കുമാര്‍ പെരുമ്പള, ഹമീദ് കാവില്‍, മധൂര്‍ ഷരീഫ്, കെ.ജി അബ്ദുര്‍ റസാഖ്, മുജീബ് കളനാട്, എന്‍.എ ഖാലിദ് പൊവ്വല്‍, രവീന്ദ്രന്‍ പാടി, ഷാം മാണ്ഡ്യന്‍, ഗുരുക്കള്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സി.പി.എമ്മിന്റെ ശുചീകരണ സമരം അര്‍ഹിക്കുന്നത് അനുകമ്പ: കല്‍പറ്റ നാരായണന്‍

Keywords : Kasaragod, Kerala, Book, Release, CPM, Moideen Angadimogar, Poem, Kalpatta Narayanan, Moideen Angadi Mugar's book released. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia