city-gold-ad-for-blogger

മൂത്ത മകനെ മരണം തട്ടിയെടുത്തു; പിന്നാലെ ഭാര്യയ്ക്ക് അര്‍ബുദം ബാധിച്ച് കാഴ്ചയും നഷ്ടപ്പെട്ടു; അപകടത്തില്‍ പെട്ട് ഗൃഹനാഥനും അസുഖ ബാധിതനായി; ദുരിതം വിടാതെ പിന്തുടരുന്ന ഈ കുടുംബത്തിനും വേണം കൈത്താങ്ങ്

മഞ്ചേശ്വരം: (www.kasargodvartha.com 05.06.2017) ചികിത്സയെ തുടര്‍ന്ന് കടബാധ്യതയില്‍ പെട്ട് ഉഴലുകയാണ് മഞ്ചേശ്വരം ബഡാജെ പച്ചത്ത് ബയല്‍ മക്കാം ഹൗസില്‍ ആഇശത്ത് ത്വാഹിറയും മൊയ്തീന്‍ കുഞ്ഞിയും. രണ്ടര വയസുള്ളപ്പോള്‍ തന്നെ ഒരു കണ്ണ് നഷ്ടപ്പെട്ട ത്വാഹിറയ്ക്ക് (42) രണ്ടരവര്‍ഷം മുമ്പാണ് അര്‍ബുദം ബാധിച്ച് ഇടത്തേകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടത്. ഹൈദരാബാദ് സെന്റര്‍ ഫോര്‍ സൈറ്റ് ആശുപത്രിയിലായിരുന്നു ചികിത്സ.

ഇതുവരെയുള്ള ചികിത്സയ്ക്കായി ഏഴു ലക്ഷം രൂപയുടെ ബാധ്യതയാണ് കുടുംബത്തിനുണ്ടായത്. 35 സെന്റില്‍ സ്വന്തമായുള്ള ചെറിയ വീട് ഏത് സമയത്തും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കുടുംബം. ജില്ലാ ബാങ്കിന്റെ ഹൊസങ്കടി ബ്രാഞ്ചില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെയും മറ്റു മൂന്നോളം സഹകരണ ബാങ്കില്‍ നിന്നും 25,000 രൂപയുടെയും വായ്പയെടുത്തിട്ടുണ്ട്. വായ്പ തിരിച്ചടവിന് കഴിയാത്തിനാല്‍ കുടുംബം ജപ്തി ഭീഷണിയും നേരിടുകയാണ്.

മൂത്ത മകനെ മരണം തട്ടിയെടുത്തു; പിന്നാലെ ഭാര്യയ്ക്ക് അര്‍ബുദം ബാധിച്ച് കാഴ്ചയും നഷ്ടപ്പെട്ടു; അപകടത്തില്‍ പെട്ട് ഗൃഹനാഥനും അസുഖ ബാധിതനായി; ദുരിതം വിടാതെ പിന്തുടരുന്ന ഈ കുടുംബത്തിനും വേണം കൈത്താങ്ങ്

ഒരു മാസം മുമ്പായിരുന്നു ത്വാഹിറയുടെ ഇടത്തേകണ്ണിന്റെ ശാസ്ത്രക്രിയയും നടന്നത്. ഇവര്‍ക്ക് 13 വയസുള്ള ഒരു മകളുണ്ട്. മൂത്ത ആണ്‍കുട്ടിയുണ്ടായിരുന്നെങ്കിലും മൂന്നുവയസുള്ളപ്പോള്‍ അസുഖം ബാധിച്ച് മരിച്ചിരുന്നു. തലയ്ക്ക് അസുഖം ബാധിച്ച് ചികിത്സയിലിരിക്കേയായിരുന്നു മരണം. ഈ കുഞ്ഞിന്റെ ചികിത്സയ്ക്കും കുടുംബത്തിന് വലിയ ബാധ്യത ഉണ്ടായിരുന്നു.

മൂന്നുവര്‍ഷം മുമ്പ് ഭര്‍ത്താവ് മൊയ്തീന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റതോടെ കുടുംബത്തിന്റെ വരുമാനം തന്നെ നിലച്ചു. കൂലിപ്പണിക്കാരനായിരുന്നു മൊയ്തീന്‍. ഇപ്പോള്‍ മൊയ്തീനും ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ കുടുംബം നാട്ടുകാരുടെ ആശ്രയത്തിലാണ് കഴിയുന്നത്. മൊയ്തീന്റെ ഇടതു കൈയ്ക്ക് സ്റ്റീല്‍ ഇട്ടിരിക്കുകയാണ്. അതിനാല്‍ ഭാരിച്ച ജോലികളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. 60 വയസ് കഴിഞ്ഞതിനാല്‍ ലഭിക്കുന്ന പെന്‍ഷനാണ് ആകെയുള്ള കുടുംബത്തിന്റെ വരുമാനം. ചികിത്സാ ചിലവും ബാങ്കില്‍ നിന്നുള്ള കടവും മറ്റുമായതോടെ കുടുംബം എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരാണ്. ഒരു മാസം കഴിഞ്ഞ് ഹൈദരാബാദിലേക്ക് ത്വാഹിറയുടെ തുടര്‍ചികിത്സയ്ക്ക് പോകേണ്ടതുണ്ട്. ഇപ്പോള്‍ അസുഖം ഏതാണ്ട് മാറിയ അവസ്ഥയാണെങ്കിലും തുടര്‍ചികിത്സയ്ക്ക് പോയില്ലെങ്കില്‍ ചികിത്സയുടെ ഫലപ്രാപ്തി തന്നെ ഇല്ലാതാകും.

ഈ പുണ്യ റമദാനിലെങ്കിലും തങ്ങളുടെ ദുരിതത്തിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് മൊയ്തീനും താഹിറയും. ഉദാരമതികളുടെ കനിവുണ്ടായാല്‍ മാത്രമേ കുടുംബത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ത്വാഹിറയുടെ പേരിലുള്ള മഞ്ചേശ്വരം എസ് ബി ടി ബാങ്കിന്റെ 67327780695 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായമെത്തിക്കാം. ഫോണ്‍: 9400719151, ലാന്‍ഡ് ലൈന്‍: 04998275151 IFSC - SBTR 0000355.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Manjeshwaram, Family, Kasaragod, Hospital, Treatment, Husband, Wife, Thahira, Moideen.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia