city-gold-ad-for-blogger

നിരവധി മോഷണക്കേസുകളിലെ പ്രതി മുഹമ്മദ് സുഹൈല്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 26.05.2014) നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കര്‍ണാടക ഉള്ളാളിലെ മുഹമ്മദ് സുഹൈല്‍ (25) കാസര്‍കോട്ട് അറസ്റ്റിലായി. കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് സുഹൈലിനെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

മാങ്ങാട് ബാരയില്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് അഞ്ച് പവന്‍ മാല കവര്‍ന്ന കേസ്, ചെര്‍ക്കളയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി നാരായണന്റെ ഭാര്യയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കേസ്, ഹൊസങ്കടിയില്‍ വില്ലേജ് ഓഫീസ് ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടു പായി 50,000 രൂപ കവര്‍ന്ന കേസ് എന്നിവയില്‍ സുഹൈല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഈ കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാല് കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്. മറ്റു ചില കവര്‍ച്ചകളില്‍ കൂടി മുഹമ്മദ് സുഹൈലിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കര്‍ണാടക പുത്തൂര്‍, മംഗലാപുരം, കണ്ണൂര്‍ പ്രദേശങ്ങളില്‍ അടുത്തിടെ നടന്ന കവര്‍ച്ചകളിലും സുഹൈലിന് ബന്ധമുണ്ടോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ നിരവധി കേസുകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഡി.വൈ.എസ്.പി യോടൊപ്പം വിദ്യാനഗര്‍ എസ്.ഐ ലക്ഷ്മണന്‍, എ.എസ്.ഐ രവീന്ദ്രന്‍ പോലീസുകാരായ പ്രദീപ് കുമാര്‍ ചവറ, സിനീഷ് സിറിയക്ക്, സുനില്‍ അബ്രഹാം, ഷാജു എന്നിവരും ഉണ്ടായിരുന്നു.


നിരവധി മോഷണക്കേസുകളിലെ പ്രതി മുഹമ്മദ് സുഹൈല്‍ അറസ്റ്റില്‍
മുഹമ്മദ് സുഹൈല്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഉത്തര്‍പ്രദേശില്‍ കൊടുങ്കാറ്റ്; 13 മരണം

Keywords: Kasaragod, Case, Robbery, Arrest, DYSP, Mohammed Suhail, Squad, Village Office, Question, Police Station.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia