city-gold-ad-for-blogger

ആറര വര്‍ഷം മുമ്പ് സക്കീന കൊലചെയ്യാനുപയോഗിച്ച ഷാളും ചാക്കും പുഴയിലെ ചെളിക്കുണ്ടില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധന്‍ ചന്ദ്രന്‍ പൊക്കിയെടുത്തു; പിന്നാലെ അധ്യാപകനായ ചന്ദ്രന് എത്തിയത് ജില്ലാ പോലീസ് ചീഫിന്റെ റിവാര്‍ഡ്, ഒപ്പമുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെയ്ഫുദ്ദീന് ബിഗ് സല്യൂട്ടും

കാസര്‍കോട്: (www.kasargodvartha.com 01.11.2018) പ്രമാദമായ മുഹമ്മദ് കുഞ്ഞി കൊലക്കേസില്‍ തെളിവെടുപ്പിനിടെ ഭാര്യ സക്കീന കൊലചെയ്യാനുപയോഗിച്ച ഷാളും ചാക്കും ചെളിക്കുണ്ടില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധന്‍ ചന്ദ്രന്‍ പൊക്കിയെടുത്തു. ഇതിനു പിന്നാലെ അധ്യാപകനായ ചന്ദ്രനെ തേടിയെത്തിയത് ജില്ലാ പോലീസ് ചീഫിന്റെ റിവാര്‍ഡ്. 1,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ റിവാര്‍ഡ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ചന്ദ്രന് കൈമാറി.
ആറര വര്‍ഷം മുമ്പ് സക്കീന കൊലചെയ്യാനുപയോഗിച്ച ഷാളും ചാക്കും പുഴയിലെ ചെളിക്കുണ്ടില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധന്‍ ചന്ദ്രന്‍ പൊക്കിയെടുത്തു; പിന്നാലെ അധ്യാപകനായ ചന്ദ്രന് എത്തിയത് ജില്ലാ പോലീസ് ചീഫിന്റെ റിവാര്‍ഡ്, ഒപ്പമുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെയ്ഫുദ്ദീന് ബിഗ് സല്യൂട്ടും

അതേസമയം ചന്ദ്രനൊപ്പം ചെളിക്കുണ്ടില്‍ പരിശോധനയ്ക്കിറങ്ങിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെയ്ഫുദ്ദീന് ബിഗ് സല്യൂട്ടും നല്‍കി. പയ്യന്നൂര്‍ വെള്ളൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപകനാണ് ചന്ദ്രന്‍ ചാലില്‍. പോലീസിന്റെ പല കേസുകളിലും അന്വേഷണത്തിന്റെ ഭാഗമായി ചന്ദ്രനെ വരുത്തിയിരുന്നു. പ്രമാദമായ ചീമേനി ജാനകി വധക്കേസില്‍ തെളിവെടുപ്പിനിടെ കൊല ചെയ്യാനുപയോഗിച്ച കത്തി തേജസ്വിനി പുഴയില്‍ നിന്നും കണ്ടെടുത്തതും ചന്ദ്രനായിരുന്നു. ഇതുകൂടാതെ പാണത്തൂരില്‍ പുഴയില്‍ കാണാതായ സന ഫാത്വിമയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിയ സംഘത്തെ നയിച്ചതും ചന്ദ്രനും സെയ്ഫുദ്ദീനുമായിരുന്നു. ആദൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ച എസ് ഐ നാരായണനായ്ക്കിന്റെ മൃതദേഹം കണ്ടെത്തുന്നതിനും ചന്ദ്രന്റെ സേവനം പോലീസിന് ലഭിച്ചിരുന്നു.

മഞ്ചേശ്വരം എം എല്‍ എയായിരുന്ന പി ബി അബ്ദുര്‍ റസാഖിന്റെ ഭാര്യാ സഹോദരിയുടെ മകന്‍ മൈസൂര്‍ കനാലില്‍ മുങ്ങിമരിച്ച സംഭവത്തില്‍ തിരച്ചില്‍ നടത്താനും ചന്ദ്രന്‍ മാസ്റ്ററുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ചേരൂരില്‍ ഒരു പെണ്‍കുട്ടി മുങ്ങിമരിച്ച സംഭവത്തിലും തിരച്ചിലിന് ചന്ദ്രന്‍ മാസ്റ്റര്‍ എത്തിയിരുന്നു. ഈ സേവനങ്ങളെല്ലാം കണക്കിലെടുത്താണ് ഡി സി ആര്‍ ബി ഡി വൈ എസ് പിയുടെ അഭ്യര്‍ത്ഥന പ്രകാരം ജില്ലാ പോലീസ് ചീഫ് റിവാര്‍ഡ് നല്‍കിയത്.

മുഹമ്മദ് കുഞ്ഞി കൊലക്കേസിലെ പ്രതികളായ ബേവിഞ്ച സ്റ്റാര്‍ നഗര്‍ സ്വദേശിനിയും ഇപ്പോള്‍ ചെട്ടുംകുഴിയിലെ സ്വകാര്യ സ്‌ക്കുളിന് സമീപം താമസക്കാരിയുമായ സക്കീന(35), കാമുകനും സ്വത്ത് ബ്രോക്കറുമായ മുളിയാര്‍ ബോവിക്കാനം ആലിനടുക്കം സ്വദേശിയും ഇപ്പോള്‍ കളനാട് അരമങ്ങാനം ഹദ്ദാദ് നഗറില്‍ താമസക്കാരനുമായ എന്‍.എ ഉമ്മര്‍ (41) എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെയാണ് തെളിവെടുപ്പ് നടത്തിയത്. കൊലനടത്താനുപയോഗിച്ച ഷാളും മൃതദേഹം പുഴയില്‍ തള്ളാനായി തലമറക്കാനുപയോഗിച്ച പ്ലാസ്റ്റിക് ചാക്കുമാണ് കണ്ടെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mohammed Kunhi murder case; Evidence collected from River by Chandran Master, felicitated by Police Chief, Kasaragod, News, Police, Murder-case, SP, Felicitated

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia