city-gold-ad-for-blogger

ഈദുല്‍ഫിത്തറിനെ സുഗന്ധ പൂരിതമാക്കാന്‍ അത്തറുകളുമായി മുഹമ്മദ് അത്തര്‍വാല

കാസര്‍കോട്: (www.kasargodvartha.com 26.07.2014) ഈദുല്‍ ഫിത്വറിനെ അത്തറിന്റെ സുഗന്ധ പൂരിതമാക്കാന്‍ അത്തറുകളുമായി മുഹമ്മദ് അത്തര്‍വാല ഇക്കുറിയും സജീവം. വയനാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും 4 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സുപരിചിതനാണ് മേല്‍പ്പറമ്പ് സ്വദേശി മുഹമ്മദ് അത്തര്‍വാല. അത്തര്‍വാലയുടെ കൈവശം നൂറോളം ഇനങ്ങളിലുള്ള അത്തറുകളാണുള്ളത്. 2 മില്ലി അത്തറിന് 30 രൂപ മുതല്‍ 4,000 രൂപ വരെ വിലയുണ്ട്.

സംസ്ഥാനത്ത് 7,499 കുടുംബങ്ങള്‍ അത്തര്‍ വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മുഹമ്മദ് പറയുന്നത്. ഇന്ത്യന്‍ അത്തറുകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധ ഇനങ്ങളായ ഈദ്, മരത്തിന്റെ കാമ്പ് എന്നിവ ആസ്സാം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമാണ്.

വിദേശികളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണം സുഗന്ധ ദൃവ്യങ്ങളുടെ സമൃദ്ധിയായിരുന്നുവെന്ന് 37 കാരനും അവിവാഹിതനുമായ അത്തര്‍വാല പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് മുഹമ്മദ് അത്തര്‍വാല. പെരുന്നാളിന് പട്ടിണി പാവങ്ങള്‍ മുതല്‍ കുബേരന്മാര്‍ വരെ അത്തറു പൂശുന്നുണ്ട്. അത്തര്‍ ഒഴിച്ചു കൂടാനാവാത്ത ഒരു അമൂല്യ വസ്തുവായി ഇപ്പോള്‍ മാറിയിട്ടുണ്ട്. അത്തര്‍ പൂശുന്നതും ബുക്കൂറുകള്‍ (ധുപ ഔഷധം) പുകക്കുന്നതും സുന്നത്താണെന്ന് നിരവധി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുഗള്‍ ചരിത്രത്തിലെ രാജാക്കന്മാരുടെ പത്‌നിമാരുടെ പേരില്‍ നിരവധി സുഗന്ധ ദ്രവ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

മുംതാസ് മഹല്‍, ഹുമയൂണ്‍, അനാകര്‍ക്കലി എന്നീ പേരുകളില്‍ ഇറങ്ങിയ അത്തറുകള്‍ പ്രസിദ്ധമാണ്. ക്ലിയോ പാട്ര, മല്ലിക, സല്‍മ, ഫാത്തിമ, പോണ്‍സ്, ഈദ്, അമ്പര്‍, മിക്‌സ്, മുഖല്ലത്ത്, മുനവ്വര്‍, സൗജത്ത്, അത്തര്‍വാല തുടങ്ങിയ പേരുകളിലുള്ള സുഗന്ത ദ്രവ്യങ്ങള്‍ വയനാട് മുതല്‍ കേരളത്തിലും കര്‍ണ്ണാടകയിലും മുഹമ്മദ് അത്തര്‍വാല വില്‍പ്പന നടത്തുന്നുണ്ട്. റമദാന്‍ മാസത്തില്‍ പ്രഭാതം മുതല്‍ അത്തര്‍ വില്‍പ്പനയുമയി ബന്ധപ്പെട്ട് മുഹമ്മദ് തിരക്കിലാണ്.

മുംബൈയില്‍ നിന്നാണ് അത്തര്‍ കൊണ്ടു വരുന്നതെന്ന് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ് ഇദ്ദേഹം. ഇതോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും മുഹമ്മദ് സക്രിയമാണ്. നിസ്വാര്‍ത്ഥമായ ജനസേവനം, സൗജന്യ രക്ത ദാനം, ഔഷധ വിതരണം, റിലീഫ് കമ്മിറ്റി എന്നിവയില്‍ സജീവമാണ്. വൈദ്യശാസ്ത്രത്തില്‍ അഗ്രഗണ്യന്മാരായ ഡോക്ടര്‍മാര്‍, ആദിവാസിമല, മല വൈദ്യ ജ്ഞാനികള്‍, ഹക്കീമുകള്‍ എന്നിവരെ കുറിച്ചെല്ലാം ആവ്യക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതും അത്തര്‍വാലയാണ്.

ഈദുല്‍ഫിത്തറിനെ സുഗന്ധ പൂരിതമാക്കാന്‍ അത്തറുകളുമായി മുഹമ്മദ് അത്തര്‍വാല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia