Academic Achievement | അഖില കേരള ടെക്‌നിക്കല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ്; മലയാളം ഉപന്യാസ മത്സരത്തില്‍ അഭയ് എസ് പിക്ക് ഒന്നാം സ്ഥാനം

● ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂരിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.
● 'ആധുനിക വിദ്യാഭ്യാസ മേഖലകളില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച' ഇതായിരുന്നു വിഷയം.
● സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പ്രകാശന്‍ - എന്‍ ബി സീന ദമ്പതികളുടെ മകനാണ്.
● ആണ്‍കുട്ടികളുടെ ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ മത്സരത്തില്‍ മുഹമ്മദ് ഇഹ്‌സാന് മൂന്നാം സ്ഥാനം.
● ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ എന്‍ എ സയ്യിദ് അന്‍ഷാദിന് മൂന്നാം സ്ഥാനം.
കാസര്‍കോട്: (KasargodVartha) 45-ാമത് അഖില കേരള ടെക്‌നിക്കല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ മൊഗ്രാൽപുത്തൂർ സ്കൂളിന് മികച്ച നേട്ടം. തിരുവന്തപുരം ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കുളത്തൂരില്‍ വെച്ച് നടന്ന മലയാളം ഉപന്യാസ മത്സരത്തില്‍ ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂരിലെ അഭയ് എസ് പിക്കു എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനlത്തെത്തി. 'ആധുനിക വിദ്യാഭ്യാസ മേഖലകളില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച' എന്ന വിഷയത്തില്‍ ആയിരുന്നു ഉപന്യാസം'.
ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍പുത്തൂരിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭയ് എസ് പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കൂടിയായ പ്രകാശന്‍ - എന്‍ ബി സീന ദമ്പതികളുടെ മകനാണ്.
ആണ്‍ കുട്ടികളുടെ മാപ്പിളപ്പാട്ടു മത്സരത്തില്‍ ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സയ്യിദ് അന്‍ഷാദ് എന്‍ എ ഗ്രേഡ് ഓടെ മൂന്നാം സ്ഥാനം നേടി. സയ്യിദ് മുജീബ്, ഫസീല ദമ്പതികളുടെ മകനാണ് സയ്യിദ് അന്‍ഷാദ്. എന്‍
ആണ്‍ കുട്ടികളുടെ ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ മത്സരത്തില്‍ ഇതേ സ്‌കൂളിലെ മുഹമ്മദ് ഇഹ്‌സാന്‍ എ ഗ്രേഡ് ഓടെ മൂന്നാം സ്ഥാനം നേടി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇഹ്സാന്‍ ഷഫ്ന സി എസ്, ആസിഫ് കെ പി ദമ്പതികളുടെ മകനാണ്.
കൂടാതെ ആര്‍ട്‌സ് ഫെസ്റ്റില്‍ മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളിലായി സംസ്ഥാന തലത്തില്‍ ഗ്രേഡ് നേടുകയുണ്ടായി.
അഖില കേരള ടെക്‌നിക്കല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ കാസര്‍ഗോഡ് ജില്ലക്ക് തന്നെ അഭിമാനകാരനായ നേട്ടം കൈവരിച്ച ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ മൊഗ്രാല്‍ പുത്തൂരിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി ടി എ ഉം സ്‌കൂള്‍ സ്റ്റാഫ് ക്ലബും അഭിനന്ദിച്ചു.
#artsfestival #kerala #education #students #achievement #mogralputhur #kasargod #school #technicalschool