പരിഹാരമില്ലാത്ത മാലിന്യ പ്രശ്നം: മൊഗ്രാലിൽ വലിച്ചെറിയൽ തുടരുന്നു
● കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
● പ്രദേശത്ത് സിസിടിവി ഇല്ലാത്തത് കുറ്റവാളികളെ കണ്ടെത്താൻ തടസ്സമാണ്.
● വാഹനങ്ങളിലെത്തി മാലിന്യം തള്ളിയതാകാമെന്ന് സംശയമുണ്ട്.
● 'മാലിന്യമുക്ത ജില്ല' എന്ന ലക്ഷ്യത്തിന് ഇത് കളങ്കമാണ്.
മൊഗ്രാൽ: (KasargodVartha) നിയമങ്ങളും ശിക്ഷാ നടപടികളും അധികൃതർ കടുപ്പിക്കുമ്പോഴും രാത്രിയുടെ മറവിൽ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് തുടർക്കഥയാകുന്നു.
മാലിന്യം വലിച്ചെറിയുന്നത് ഒരു ശീലമാക്കിയ സാമൂഹിക വിരുദ്ധർ ഇപ്പോഴുമുണ്ടെന്നത് ‘മാലിന്യമുക്ത ജില്ല’ എന്ന ലക്ഷ്യത്തിന് കളങ്കമുണ്ടാക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയോടെയാണ് മൊഗ്രാൽ ഷാഫി മസ്ജിദിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്ന സർവീസ് റോഡിന്റെയും കലുങ്കിന്റെയും സമീപത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം പ്ലാസ്റ്റിക് ബാഗുകളിലാക്കി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ ഭാഗത്ത് സിസിടിവി ഇല്ലാത്തതിനാൽ മാലിന്യം തള്ളിയവരെ കണ്ടെത്താനായിട്ടില്ല. വാഹനങ്ങളിലോ മറ്റോ വന്ന് മാലിന്യം വലിച്ചെറിഞ്ഞതാകാമെന്ന് പരിസരവാസികൾ പറയുന്നു.
മൊഗ്രാലിലെ മാലിന്യപ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Waste dumping continues in Mogral, hindering 'waste-free district' goal.
#Mogral #WasteManagement #KeralaNews #PublicHealth #EnvironmentalProtection #LocalNews






