മൊഗ്രാല്‍: (www.kasargodvartha.com 16.11.2016) മൊഗ്രാല്‍ വാര്‍ഡില്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ മുസ്ലിംലീഗ് കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി ടി എം ശുഹൈബിനെയും, ജനറല്‍ സെക്രട്ടറിയായി സി എച്ച് ഖാദറിനെയും ട്രഷററായി പി എ ആസിഫിനെയും തെരഞ്ഞെടുത്തു. എം എ മുഹമ്മദ് കണ്ണന്‍വളപ്പ്, കെ കെ അബ്ദുല്‍ ഖാദര്‍ കടവത്ത് (വൈസ് പ്രസിഡന്റുമാര്‍), കെ വി റഷീദ് പള്ളിക്കര, കെ എം നൗഫല്‍ കൂള്‍ഫോം (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
 |
ശുഹൈബ് |
മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശുക്രിയ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ് മുഖ്യാതിഥിയായി. ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പ് റിട്ടേര്‍ണിംഗ് ഓഫീസര്‍ ബി എ റഹ് മാന്‍ ആരിക്കാടി നിയന്ത്രിച്ചു.
 |
സി എച്ച് ഖാദര്‍ |
കുമ്പള പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ബി എന്‍ മുഹമ്മദലി, എസ്ടിയു ജില്ലാ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, സയ്യിദ് ഹാദി തങ്ങള്‍, യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറര്‍ കെ പി നിയാസ്, എംഎസ്എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, കെ എ കുഞ്ഞഹമ്മദ്, റൗഫ് ബഗ്ദാദ്, കെ കെ സക്കീര്‍, ഹുസൈന്‍ ഉളുവാര്‍ പ്രസംഗിച്ചു. എം പി എ ഖാദര്‍ സ്വാഗതവും പി എ ആസിഫ് നന്ദിയും പറഞ്ഞു.
 |
പി എ ആസിഫ് |
Keywords:
kasaragod, Muslim-league, Committee, Office- Bearers, Mogral, Membership, Kumbala,