city-gold-ad-for-blogger

യൂനാനി ഡിസ്പെൻസറിക്ക് സ്വന്തമായി ആംബുലൻസ്; രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പരിപാടിയിൽ നിന്ന് ഒരു വിഭാഗം വിട്ടു നിന്നത് ചർച്ചയായി

MP Rajmohan Unnithan flagging off the new ambulance at Mogral Unani Dispensary
Photo: Special Arrangement

● മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പരിപാടിയിൽ എത്തിയില്ല.
● ആംബുലൻസ് ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് വിട്ടുനിൽക്കലിന് പിന്നിലെന്ന് സൂചനയുണ്ട്.
● സമയക്കുറവ് മൂലമാണ് ചടങ്ങിനെത്താൻ കഴിയാത്തതെന്നാണ് എംഎൽഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
● ഡ്രൈവർ നിയമനം തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് ലീഗിന്റെ അഥവാ മുസ്ലിം ലീഗിന്റെ നിലപാട്.
● യുഡിഎഫ് ജനപ്രതിനിധികളിൽ നിന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽക്കീസ് എം. ഗഫാർ മാത്രമാണ് പങ്കെടുത്തത്.

മൊഗ്രാൽ: (KasargodVartha) മൊഗ്രാലിലെ സർക്കാർതലത്തിൽ യൂനാനി ഡിസ്പെൻസറിക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് ചർച്ചയായി.

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് - കോൺഗ്രസ് നേതാക്കളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പരിപാടിയിൽ നിന്നും വിട്ടു നിന്നത് യുഡിഎഫിനുള്ളിൽ ചർച്ചയായി. വ്യാഴാഴ്ച ഉച്ചയോടെയാണ് ആംബുലൻസ് ഫ്ലാഗ് ഓഫ് കർമ്മം ഡിസ്പെൻസറി പരിസരത്ത് നടന്നത്.

ചർച്ച തെരെഞ്ഞടുപ്പിന് ശേഷം.

ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ എംപി നടത്തിയ ഇടപെടലുകളോടുള്ള വിയോജിപ്പാണ് ബഹിഷ്കരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. എംപി മുന്നോട്ടുവെച്ച ചില നിബന്ധനകളോട് പ്രാദേശിക നേതൃത്വത്തിന് താല്പര്യമില്ലായിരുന്നുവെന്നും പറയുന്നു. 

ആശുപത്രിയുടെ ഭരണപരമായ ചുമതല വഹിക്കുന്ന കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ഹാജി തന്റെ പഞ്ചായത്ത് പരിധിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി.

പങ്കെടുത്തവർ

വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബൽക്കീസ് എം ഗഫാർ മാത്രമാണ് യുഡിഎഫ് ജനപ്രതിനിധികളിൽ നിന്ന് പരിപാടിയിൽ സംബന്ധിച്ചത്. 

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തതു. യൂനാനി മെഡിക്കൽ ഓഫീസർ ഷക്കീർ അലി, ഡിസ്പെൻസറിയിലെ ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.

രാഷ്ട്രീയ ചലനങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ ഐക്യം ആവശ്യമായ സമയത്ത് എംപിയുടെ പരിപാടിയിൽ നിന്ന് പ്രധാന നേതാക്കൾ വിട്ടുനിന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് - ലീഗ് ബന്ധത്തിലെ വിള്ളലായി ഇതിനെ രാഷ്ട്രീയ എതിരാളികൾ കാണുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാം മെന്നും കരുതുന്നു. എന്നാൽ പരിപാടി ബഷ്ക്കരിച്ചിട്ടില്ലെന്നാണ് എം എൽ എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. സമയ കുറവാണ് പരിപാടിക്ക് എത്താതിരിക്കാൻ കാരണമെന്നാണ് വിശദീകരണം. ആംബുലർസ് ഡ്രൈവർ നിയമനം തെരെഞ്ഞടുപ്പ് കഴിഞ്ഞ ശേഷം നടത്താമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കോൺഗ്രസിൽ നിന്നും ലീഗിൽ നന്നും ഡ്രൈവർ നിയമനവുമായി ബസപ്പെട്ട് രണ്ട് പേരുകൾ നിർദ്ദേശി പ്പെട്ടിട്ടുണ്ടെന്നും എന്നാൽ തെരെഞ്ഞടുപ്പ് കഴിഞ്ഞ ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് ധാരണയെന്നു മാണ' ലീഗിൻ്റെ വിശദീകരണം.

ജില്ലയിലെ രാഷ്ട്രീയ വാർത്തകളും വികസന അപ്ഡേറ്റുകളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. മൊഗ്രാലിലെ ഈ രാഷ്ട്രീയ വിവാദത്തിന്റെ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: UDF leaders and Manjeshwaram MLA AKM Ashraf boycotted MP Rajmohan Unnithan's ambulance flag-off ceremony at Mogral Government Unani Dispensary.

#MogralNews #RajmohanUnnithan #AKMAshraf #UDFConflict #KasaragodPolitics #UnaniDispensary #AmbulanceFlagOff #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia