city-gold-ad-for-blogger

ബസ് ബേകൾ കാഴ്ചവസ്തുക്കൾ; മൊഗ്രാലിൽ ഗതാഗതം വഴിമുട്ടുന്നു

Buses parked on the road causing traffic in Mogral town
Photo: Special Arrangement

● യാത്രക്കാർ ബസ് ബേകളിൽ കാത്തുനിൽക്കാത്തതാണ് പ്രശ്നത്തിന് ഒരു കാരണം.
● പ്രശ്നപരിഹാരത്തിനായി നാട്ടുകാർ വീണ്ടും പോലീസിനെ സമീപിക്കുന്നു.
● ഓട്ടോറിക്ഷാ തൊഴിലാളികളും ബസ് ബേ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
● ബസ്സുകൾ റോഡിൽ നിർത്തിയിടുന്നത് സ്കൂൾ റോഡിലേക്കുള്ള ഗതാഗതവും തടസ്സപ്പെടുത്തുന്നു.

മൊഗ്രാൽ: (KasargodVartha) ബസ് ബേയും, ബസ് ഷെൽട്ടറും സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് ബസ്സുകൾ നിർത്തിയിടാത്തത് മൊഗ്രാൽ ടൗണിൽ ഗതാഗത തടസ്സത്തിന് കാരണമാകുന്നതായി പരാതി. ബസ്സുകൾ അടിപ്പാതയ്ക്ക് സമാനമായിട്ടാണ് നിർത്തിയിടുന്നത്. ഇത് സർവീസ് റോഡിലെ ഗതാഗത തടസ്സത്തിന് പുറമെ മൊഗ്രാൽ സ്കൂൾ റോഡിലേക്കുള്ള ഗതാഗതത്തിനും തടസ്സമാകുന്നുവെന്നാണ് പരാതി.

ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞവർഷം വാർഡ് മെമ്പറും, സന്നദ്ധസംഘടനകളും കുമ്പള പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുറച്ചുനാളത്തേക്ക് ട്രാഫിക് നിയന്ത്രിക്കാൻ പോലീസിനെ വിന്യസിച്ചിരുന്നു. 

ഈ അധ്യയന വർഷം ആരംഭിച്ചതോടെ വീണ്ടും പഴയ സ്ഥിതിയായി. അടിപ്പാതയ്ക്ക് സമാനമായി ബസ്സുകൾ നിർത്തിയിടുന്നത് മൂലം ഇതുവഴി നടന്നുപോകുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.

റോഡിന്റെ രണ്ട് ഭാഗത്തും ടൗൺ ജംഗ്ഷൻ അടിപ്പാതയ്ക്ക് സമീപത്തായി കേവലം 50 മീറ്റർ മാത്രം അകലെ ബസ് ബേയും, ബസ് ഷെൽട്ടറും സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലത്ത് ബസ്സുകൾ നിർത്തിയിട്ടാൽ ഗതാഗത തടസ്സം ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. 

ഓട്ടോറിക്ഷ തൊഴിലാളികളും ബസ് ബേയിൽ മാത്രം ബസ് നിർത്തിയിടാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ ബസ് ഡ്രൈവർമാർ ഇത് കേൾക്കുന്നില്ലെന്ന് പറയുന്നു. അതിനിടെ, ബസ് യാത്രക്കാർ ബസ് ബേകളിൽ ബസ് കാത്തുനിൽക്കാൻ പോകാത്തതും പ്രശ്നപരിഹാരത്തിന് തടസ്സമാവുന്നുണ്ട്. 

യാത്രക്കാർ കാത്തുനിൽക്കുന്നിടത്താണ് ബസ്സുകൾ നിർത്തുകയെന്ന് ബസ് ഡ്രൈവർമാർ പറയുന്നതും അതുകൊണ്ടാണ്. വിഷയം വീണ്ടും കുമ്പള പോലീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കാണാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

 

മൊഗ്രാലിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.

Article Summary: Traffic congestion in Mogral town is caused by buses not using designated bus bays, affecting commuters and students.

#Mogral #TrafficJam #KasaragodNews #BusBay #KeralaTraffic #PublicIssue

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia