തെരുവുനായ്ക്കളുടെ വിളയാട്ടം; വളർത്തുകോഴിയെ കടിച്ചുകൊന്നു, ഭീതിയോടെ വിദ്യാർഥികളും നാട്ടുകാരും
● ടിവിഎസ് റോഡിൽ ഉൾപ്പെടെ നായ്ക്കളുടെ ആക്രമണം തുടരുന്നു
● തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
● നായ്ക്കൂട്ടങ്ങൾക്കിടയിൽ പേയിളകിയ നായ്ക്കൾ ഉണ്ടോ എന്ന ആശങ്കയും ശക്തം
മൊഗ്രാൽ: (KasargodVartha) മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കൂട്ടങ്ങളുടെ പരാക്രമത്തിൽ സഹികെട്ട് പ്രദേശവാസികൾ. കഴിഞ്ഞ ആഴ്ച ടിവിഎസ് റോഡിൽ തെരുവുനായ്ക്കൂട്ടം വളർത്തുകോഴികളെ വളഞ്ഞിട്ട് ആക്രമിച്ച് കൊന്നതിന് പിന്നാലെ ശനിയാഴ്ച വൈകുന്നേരം സമാനമായി കോഴിയെ കടിച്ചുകൊന്നു. കഴിഞ്ഞ ആഴ്ച രണ്ട് വളർത്തുപൂച്ചകളെയും കടിച്ചു കൊന്നിരുന്നു.
ഭീതിയോടെ നാട്ടുകാർ
കാലവർഷം തുടങ്ങിയത് മുതൽ മൊഗ്രാലിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അക്രമവാസനയുള്ള തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷവും നടപടി സ്വീകരിക്കാൻ അധികൃതർ മടിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തെരുവുനായ ശല്യം വർധിച്ചതോടെ രാവിലെ സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികൾ ജീവൻ പണയം വെച്ചാണ് പോകുന്നത്. രക്ഷിതാക്കളാണെങ്കിൽ വലിയ ആശങ്കയിലുമാണ്.
അധികൃതർ ഇടപെടണം
ജില്ലയിൽ പലയിടത്തും തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും കുട്ടികൾ സ്കൂളിൽ നിന്ന് വരുന്നത് വരെ രക്ഷിതാക്കൾ നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്.
നായ്ക്കൂട്ടങ്ങൾക്കിടയിൽ പേയിളകിയ നായ്ക്കൾ ഉണ്ടോ എന്നതും നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്. തെരുവുനായ്ക്കൂട്ടങ്ങളെ പിടികൂടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Residents of Mogral and its surrounding areas are living in fear due to the increasing stray dog menace. In a recent incident on TVS Road, a stray dog attacked and killed a domestic hen, following similar attacks on hens and cats last week.
#MogralNews #StrayDogMenace #KasaragodNews #KeralaNews #PublicSafety #StrayDogs #AparnaNews






