Milestone | മൊഗ്രാൽ സ്പോർട്സ് ക്ലബിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; സ്വന്തമായൊരു കെട്ടിടം വരുന്നു
● മൊഗ്രാൽ സ്കൂൾ മൈതാനത്തിനടുത്തായാണ് കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്
● എകെഎം അഷ്റഫ് എംഎൽഎ ശിലാസ്ഥാപനം നിർവഹിക്കും
മഞ്ചേശ്വരം: (KasargodVartha) മൊഗ്രാൽ സ്പോർട്സ് ക്ലബിന് സ്വന്തമായൊരു കെട്ടിടം എന്നത് ഫുട്ബോൾ ആരാധകരുടെയും, നാട്ടുകാരുടെയും സ്വപ്ന പദ്ധതിയാണ്. നൂറുവർഷത്തെ ചരിത്രമുള്ള ഇശൽ ഗ്രാമത്തിലെ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സ്കൂൾ മൈതാനത്ത് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് നിർവഹിക്കും.
മൊഗ്രാൽ സ്പോർട്സ് ക്ലബ്ഭാരവാഹികൾ മുൻകൈയെടുത്താണ് കെട്ടിടം പണിയുന്നത്. മൊഗ്രാൽ സ്കൂൾ മൈതാനത്തിനടുത്തായാണ് കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കായിക മേഖലയിലെ പ്രമുഖർക്കൊപ്പം ജനപ്രതിനിധികൾ,നാട്ടിലെ കലാ-സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
നാടിന്റെ ‘സ്വപ്ന സാക്ഷാത്കാര' പരിപാടിയിൽ മുഴുവനാളുകളും സംബന്ധിക്കണമെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. മൊഗ്രാൽ സ്കൂൾ മൈതാനത്തിനടുത്ത് നിർമിക്കുന്ന ഈ കെട്ടിടം, പ്രദേശത്തെ ഫുട്ബോൾ ആരാധകർക്കും കായിക പ്രേമികൾക്കും ഒരു വലിയ സമ്മാനമാണ്. ഫുട്ബോൾ പരിശീലനം, മത്സരങ്ങൾ തുടങ്ങിയവയ്ക്ക് ഈ കെട്ടിടം ഒരു കേന്ദ്രമായി മാറും.
#MogralSports #FootballDreams #KeralaSports #CommunityDevelopment #NewBeginnings #SportsInfrastructure