city-gold-ad-for-blogger

സർക്കാർ കർശന നിർദ്ദേശങ്ങളുമായി രംഗത്ത്; മൊഗ്രാൽ സ്കൂളിലെ തിരിമറി കേസിൽ നടപടി വേഗത്തിലാകുമോ?

A file photo of Mogral school.
Photo: Special Arrangement

● അന്വേഷണം വൈകിപ്പിക്കുന്നത് മനഃപൂർവ്വമാണെന്ന് ആരോപണം.
● സർക്കാർ അനുകൂല യൂണിയൻ സ്വാധീനമാണ് കാലതാമസത്തിന് കാരണമെന്ന് റിപ്പോർട്ട്.
● ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോലും നടപടി വൈകുന്നു.
● പുതിയ നീക്കം അന്വേഷണത്തിൽ വേഗത വരുത്തുമെന്ന് പ്രതീക്ഷ.

കാസർകോട്: (KasargodVartha) വകുപ്പുതല അച്ചടക്ക നടപടികൾ വൈകിപ്പിക്കുന്നതിനെതിരെ ശക്തമായ മാർഗ്ഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോലും അച്ചടക്ക നടപടി വൈകിപ്പിക്കുകയോ ദീർഘകാലം കാലതാമസം വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഈ കർശന നിർദ്ദേശം.

മൊഗ്രാൽ സ്കൂളിലെ വികസന ഫണ്ട് തിരിമറിയിൽ പരാതി നൽകിയിട്ട് രണ്ട് മാസത്തിലേറെയായി. എന്നാൽ, അന്വേഷണ പുരോഗതി എങ്ങുമെത്തിയിട്ടില്ല. സ്കൂൾ പി.ടി.എ. കമ്മിറ്റിയും നാട്ടിലെ സന്നദ്ധ സംഘടനകളും ജില്ലാ വിജിലൻസ് മേധാവി, കാസർഗോഡ് ഡി.ഡി.ഇ., കണ്ണൂർ ഹയർസെക്കൻഡറി മേഖലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, തിരുവനന്തപുരം ഹയർസെക്കൻഡറി ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപന മേധാവികൾക്ക് പരാതിയും നിവേദനവും നൽകിയിരുന്നു. 

എന്നാൽ അന്വേഷണത്തിലും കുറ്റക്കാർക്കെതിരെയുള്ള നടപടിയിലും മനഃപൂർവ്വം കാലതാമസം വരുത്തുന്നതായി ആക്ഷേപമുണ്ട്. ഈ സംഭവം സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ പോലും ബാധിച്ചു തുടങ്ങി. സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം അന്വേഷണത്തിലും വകുപ്പുതല നടപടിയിലും വേഗത വരുത്തുമെന്ന പ്രതീക്ഷയിലാണ് പി.ടി.എ.യും നാട്ടുകാരും.

അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കുന്നതിലെ അമിതമായ കാലതാമസം ഒഴിവാക്കാൻ എല്ലാ വിഭാഗത്തിലെയും യൂണിറ്റ് ഓഫീസർമാരുടെ പ്രതിമാസ യോഗം ചേർന്ന് തീർപ്പാക്കാത്ത അച്ചടക്ക നടപടി കേസുകളുടെ പുരോഗതി അവലോകനം ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

വിവിധ ഓഫീസുകളിൽ സർക്കാർ അനുകൂല യൂണിയൻ നേതാക്കൾ സ്വാധീനം ചെലുത്തി വകുപ്പുതല നടപടി വൈകിപ്പിക്കുന്നത് കൂടുതൽ അച്ചടക്കരാഹിത്യത്തിന് കാരണമാകുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ ശുദ്ധീകരണ നടപടി. 

കുറ്റക്കാരായവർ ശിക്ഷിക്കപ്പെടാതെ പോകുന്നത് സത്യസന്ധമായി ജോലിചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ നടപടി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

മൊഗ്രാൽ സ്കൂളിലെ ഫണ്ട് തിരിമറി വിഷയത്തിൽ നടപടി വൈകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.

Article Summary: Action delayed on Mogral school fund fraud; government issues new guidelines.

#MogralSchool #FinancialFraud #KeralaGovernment #DisciplinaryAction #Corruption #KeralaNews

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia