മൊഗ്രാൽ പൂത്തൂർ വാർഡ് വിഭജനം: ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്
● വാർഡ് വിഭജന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു.
● അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അതിരുകൾ പുനർനിർണയിച്ചു.
● ചില വാർഡുകളുടെ അതിരുകൾ പൂർണമല്ലെന്നും ഹർജിയിൽ.
● അന്തിമ ഉത്തരവിന് വിധേയമായിരിക്കും എല്ലാ വാർഡ് വിഭജനവും.
കാസർകോട്: (KasargodVartha) മൊഗ്രാൽ പൂത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തിനെതിരെ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ ഐ.എൻ.എൽ. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഹൈകോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ദേശീയപാത 66-ന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു വാർഡ് രൂപീകരിക്കാൻ സാധ്യതയുണ്ടായിട്ടും അത് ചെയ്യാതെ, 1-ാം വാർഡ് (മൊഗർ), 16 (ശാസ്താ നഗർ), 14 (ചൗക്കി കടപ്പുറം), 11 (ഏരിയാൽ) എന്നീ വാർഡുകളെ ദേശീയപാതയുടെ ഇരുവശങ്ങളിലായി ഗതാഗതം പോലും അസാധ്യമാകുന്ന വിധത്തിൽ വ്യക്തമായ അതിരുകളില്ലാതെ വിഭജിച്ചതിനെതിരെയാണ് ഹർജി
വാർഡ് വിഭജന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതും, അന്തിമ വിഭജന ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി ഏകപക്ഷീയമായി അതിരുകൾ പുനർനിർണയിച്ചതും, പരാതിയും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടുമുണ്ടായിട്ടും അതിനു വിരുദ്ധമായി വിഭജനം നടത്തിയതും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
പല വാർഡുകളുടെയും അതിരുകൾ പൂർണമല്ലെന്നും ശരിയായ അതിരുകളില്ലാത്ത വാർഡുകളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം ചോദ്യം ചെയ്തുകൊണ്ട് അസീസ് കടപ്പുറം നൽകിയ റിട്ട് ഹർജിയിലാണ്, എല്ലാ വാർഡ് വിഭജനവും ഹൈകോടതിയിലെ ഈ റിട്ട് ഹർജിയിലെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന താൽക്കാലിക ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.കെ. മുഹമ്മദ് റൗഫ് മുഖേനയാണ് ഹർജി നൽകിയത്.
മൊഗ്രാൽ പൂത്തൂരിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഹൈകോടതി ഉത്തരവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Kerala High Court issues interim order against Mogral Puthur ward division.
#WardDivision #MogralPuthur #HighCourt #KeralaLocalSelfGovt #Kasaragod #INL






