Accident | റോഡ് റോളറില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരുക്ക്

● ദേശീയപാതയിൽ മൊഗ്രാൽ പുത്തൂർ കല്ലങ്കൈയിൽ വെച്ചാണ് അപകടം നടന്നത്.
● മംഗളൂരു ഭാഗത്തുനിന്നും വരുകയായിരുന്ന കാറാണ് റോഡ് റോളറിൽ ഇടിച്ചത്.
● ഓടിക്കൂടിയവർ ഉടൻതന്നെ ഇരുവരെയും കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചു.
● മഹ്ബൂബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
● പരിക്കേറ്റ റിയാസിനെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൊഗ്രാല്‍ പുത്തൂര്‍: (KasargodVartha) റോഡ് റോളറില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ കുഞ്ഞാലി ഹാജി - സൈനബ് ദമ്പതികളുടെ മകന്‍ മഹ്ബൂബ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മലപ്പുറം ചെമ്മാട്ടെ പി കെ റിയാസിന് പരിക്കേറ്റു. ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ദേശീയ പാതയില്‍ മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മംഗ്‌ളുറു ഭാഗത്തുനിന്നു വരികയായിരുന്ന മഹ്ബൂബും സുഹൃത്തും സഞ്ചരിച്ച കാര്‍ റോഡ് റോളറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. മുന്‍വശം തകര്‍ന്ന കാര്‍ 50 മീറ്റര്‍ മുന്നോട്ട് നീങ്ങിയാണ് നിന്നത്.
ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ഇരുവരെയും കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മഹ്ബൂബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞാലന്‍ ഹാജി-സൈനബ ദമ്പതികളുടെ മകനാണ് മെഹബൂബ്. ഉമ്മു സല്‍മയാണ് മഹ്ബൂബിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്. സഹോദരങ്ങള്‍: ഹാരിസ്, സാദിഖ്, സാലി, സാബിറ. മൃതദേഹം കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടത്തിനായി മാറ്റി. ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുകയും ചെയ്യുക.
Young man from Malappuram died in a car accident involving a road roller in Mogral Puthur, Kasargod. His friend was injured and hospitalized. The accident occurred on the national highway early Friday morning.
#RoadAccident #Kasargod #MogralPuthur #Malappuram #Tragedy #KeralaNews