മൊഗ്രാല്‍ പുത്തൂര്‍ റെയില്‍വെ അണ്ടര്‍ ബ്രിഡ്ജിനുള്ള അംഗീകാരം ലഭിച്ചു; ചെലവ് 3 കോടി രൂപ, പഞ്ചായത്ത് സെന്റേജ് തുക അടച്ചു
Apr 1, 2016, 13:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 01.04.2016) മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ പ്രദേശത്തിന്റെ ചിരകാലാഭിലാഷമായ മൊഗ്രാല്‍ പുത്തൂര്‍ അണ്ടര്‍ ബ്രിഡ്ജിനുള്ള അംഗീകാരം ലഭിച്ചു. പഞ്ചായത്ത് - മുന്‍സിപ്പല്‍ - ഗ്രാമ വികസന വകുപ്പുകളുടെ കോര്‍കമ്മിറ്റി യോഗമാണ് അണ്ടര്‍ ബ്രിഡ്ജിനുള്ള അംഗീകാരം നല്‍കിയത്. മൂന്നു കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ സെന്റേജ് തുകയായ 6,17,517 രൂപ പാലക്കാട് സതേണ്‍ റെയില്‍വെ മാനേജരുടെ പേരില്‍ പഞ്ചായത്ത് അടച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പടിഞ്ഞാര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് മൊഗ്രാല്‍പുത്തൂര്‍ ടൗണുമായി ബന്ധപ്പെടാന്‍ പ്രയാസം നേരിടുന്നതിനാല്‍ വര്‍ഷങ്ങളായി അണ്ടര്‍ ബ്രിഡ്ജിനുള്ള ജനങ്ങളുടെ മുറവിളിയായിരുന്നു. കാസര്‍കോട് എം എല്‍ എയായ എന്‍ എ നെല്ലിക്കുന്ന് മുന്‍കൈയ്യെടുത്താണ് അണ്ടര്‍ ബ്രിഡ്ജിനുള്ള നടപടികള്‍ ആരംഭിച്ചത്.
ചെന്നൈ സതേണ്‍ റെയില്‍വെ മാനേജര്‍ സ്ഥലം പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സെന്റേജ് തുക അടയ്ക്കാന്‍ പഞ്ചായത്തിന് അനുമതി ലഭിച്ചത്. അണ്ടര്‍ ബ്രിഡ്ജിന് ചെലവ് വരുന്ന മൂന്നു കോടി രൂപ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി അനുവദിക്കാന്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് നേരത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സെന്റേജ് തുക അടയ്ക്കുന്നതിന് കമ്മീഷന്റെ അനുമതിയോടുകൂടിയാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.
മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് റെയില്‍വെ ലൈന്‍ ഇരട്ടിപ്പിച്ചതോടെയാണ് വലിയ പ്രയാസം നേരിടാന്‍ തുടങ്ങിയത്. പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ആരാധനാലയങ്ങള്‍, വില്ലേജ് ഓഫീസ് എന്നിവയുമായി ബന്ധപ്പെടാന്‍ കുത്തനെയുള്ള റെയില്‍വെ ലൈന്‍ കടന്നുവേണം ഈ പ്രദേശത്തെ ജനങ്ങള്‍ക്കെത്താന്‍. തികച്ചും ഒറ്റപ്പെട്ട തുരുത്താണ് ഈ പ്രദേശം. ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, വയോജനങ്ങള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. അണ്ടര്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരകമാകും.
Keywords: Mogral puthur, Under bridge, Railway, kasaragod, N.A.Nellikunnu, Panchayath.

പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ അഭിനന്ദിക്കുന്നു |
|
|