city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെങ്കിപ്പനി എയ്ഡ്‌സിനേക്കാള്‍ ഭയാനകം: ഡോ. സി.എം കായിഞ്ഞി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 28/06/2015) ഡെങ്കിപ്പനി എയ്ഡ്‌സിനേക്കാള്‍ ഭയാനകമാണെന്നും ഇത്തരം രോഗം പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മൊഗ്രാല്‍ പുത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. കായിഞ്ഞി പറഞ്ഞു. കമ്പാറില്‍ നടന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തല ഡ്രൈ ഡേ പരിപാടിയില്‍ ബോധവത്കരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

എയ്ഡ്‌സ് രോഗിക്ക് വര്‍ഷങ്ങളോളം ജീവിക്കാനുളള സാഹചര്യമുണ്ടെങ്കിലും ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് രണ്ടാഴ്ചയുടെ ആയുസ്‌പോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനിയുടെ ഗൗരവം  മനസിലാക്കി ഇതിനെ തുരത്താന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും വീട്ടുകാരും സന്നദ്ധ സംഘനാപ്രവര്‍ത്തകരും ഒന്നിച്ചിറങ്ങിയാല്‍ മാത്രമേ പകര്‍ച്ചപ്പനിയും മറ്റുരോഗങ്ങളും തടയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുട്ടയുടെ തോട്, ടയര്‍, ഇളനീര്‍ തൊണ്ട് എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ എല്ലാവരും എല്ലാ ദിവസവും ഡ്രൈഡേ ആചരിച്ചാല്‍ രോഗം പടരുന്നത് തടയാമെന്നും ഡോ. സി.എം.കായിഞ്ഞി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍, ജയറാം, സുന്ദരന്‍, പി.എം. കബീര്‍, ഉമേശ് ആചാരി, ജമാല്‍, ഷാഫി, ഖാദര്‍, ഹസൈനാര്‍, മജീദ്, ഹാരീസ്, ബഷീര്‍, ഹനീഫ്, സുശീല, സുജാത, നിസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഡെങ്കിപ്പനി എയ്ഡ്‌സിനേക്കാള്‍ ഭയാനകം: ഡോ. സി.എം കായിഞ്ഞി

Keywords :  Kasaragod, Kerala, Mogral Puthur, Treatment, Fever, Hospital, Patient's,  Aids,  Dengue  Fever,  Advertisement  Bombay  Zaika  Darbar. 


ഡെങ്കിപ്പനി എയ്ഡ്‌സിനേക്കാള്‍ ഭയാനകം: ഡോ. സി.എം കായിഞ്ഞി

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia