മൊഗ്രാല്‍ പുത്തൂരില്‍ മുസ്ലിം ലീഗ് വന്‍ മുന്നേറ്റം സൃഷ്ടിക്കും: എല്‍.എ മഹമൂദ് ഹാജി
Sep 6, 2015, 10:00 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 06/09/2015) നീതിപൂര്‍വമായ ഇടപെടലുകളിലൂടെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും വികസന രംഗത്ത് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വന്‍മുന്നേറ്റം സൃഷ്ടിച്ചതായി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി പറഞ്ഞു. ജനമനസുകളില്‍ മുസ്ലിം ലീഗ് സൃഷ്ടിച്ചെടുത്ത സാന്നിധ്യവും പ്രതീക്ഷയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് പി.എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ബി കുഞ്ഞാമു സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എ.ജി.സി ബശീര്‍ സംഘടനാ ചര്‍ച്ചക്കും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വികസന ചര്‍ച്ചക്കും നേതൃത്വം നല്‍കി. ഇ അബൂബക്കര്‍ ഹാജി, പി അബ്ദുര്‍ റഹ് മാന്‍ ഹാജി പടല്‍, എസ്പി സലാഹുദ്ദീന്‍, ഹമീദ് ബെദിര, ഹാരിസ് പടല്‍ മഹമൂദ് കുളങ്കര, അന്‍വര്‍ ചേരങ്കൈ, ടി.എ കരീം, ഫസല്‍ മൊഗ്രാല്‍ പുത്തൂര്‍ പ്രസംഗിച്ചു.
മുഹമ്മദ് കുഞ്ഞി മൊഗര്‍, എം.എം അസീസ്, ബി.എ അബ്ബാസ്, എസ്.എം റഫീഖ്, ജമാല്‍ കമ്പാര്‍, സിറാജ് മൂപ്പ, കെ.എ അബ്ദുല്ലക്കുഞ്ഞി, എ.പി ശംസു, ഗഫൂര്‍ ചേരങ്കൈ, കെ.ബി മുനീര്‍, കരീം ചൗക്കി, സിദ്ദീഖ് ബേക്കല്‍, പി.ബി. അബ്ദുര്‍ റഹ് മാന്‍, കെ.ബി അഷ്‌റഫ്, എ.കെ ഷാഫി, മുജീബ് കമ്പാര്‍, അഡ്വ. പി.എ ഫൈസല്‍, നജ്മ ഖാദര്‍, നിസാര്‍ കുളങ്കര ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, Mogral Puthur, Muslim-league, Inauguration, Election.