city-gold-ad-for-blogger

കടകള്‍ക്ക് നേരെയുള്ള അക്രമം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: വ്യാപാരികള്‍

മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 28.05.2016) വ്യാഴാഴ്ച രാത്രി മൊഗ്രാല്‍പുത്തൂര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ അക്രമത്തിലും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഡിഎം നൗഫലിനെ മര്‍ദ്ദിച്ച സംഭവത്തിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍പുത്തൂര്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ഒരു സംഘം കല്ലേറ് നടത്തിയത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമത്തെ വ്യാപാരികളടക്കമുള്ളവര്‍ ഭീതിയോടെയാണ് കാണുന്നത്.

കടകള്‍ക്ക് നേരെയുള്ള അക്രമം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: വ്യാപാരികള്‍വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യാപാരിക്കും നേരെയുണ്ടായ അക്രമത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് ഭയം കൂടാതെ കച്ചവടം നടത്തുന്നതിന് പ്രദേശത്ത് സ്ഥിരം പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


Keywords: Kasaragod, Mogral puthur, Assault, Police, Thursday, Kerala Vyapari Vyavasyi Ekopana Samithi, DM Noufal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia