city-gold-ad-for-blogger

മധ്യവയസ്‌കനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 29.05.2016) മൊഗ്രാല്‍പുത്തൂരിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി മധ്യവയസ്‌കനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. ജല്ലു, അറഫാത്ത്, നൗഫല്‍, സമീര്‍ എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്ത്.

മുണ്ടക്കല്ലിലെ മണല്‍ ഏജന്റ് എം ബി മുഹമ്മദ്(49)നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വെള്ളിയാഴ്ച മൊഗ്രാല്‍ പുത്തൂരിലെ ക്ലബ്ബിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മുഹമ്മദിനെതിരെ അക്രമമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ ബാച്ചിലേഴ്‌സ് ക്ലബ്ബിന് മുന്നിലിരിക്കുകയായിരുന്ന മുഹമ്മദിനെ ഒരു സംഘംചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

മധ്യവയസ്‌കനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു

Keywords: Kasaragod, Mogral Puthur, Injured, Friday, Hospital, Case, Stick, Police, Club, Treatment, Violence, Gang.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia