Development | മൊഗ്രാലിൽ രാത്രികാലങ്ങൾ കൂടുതൽ പ്രകാശപൂർണമായി; വെളിച്ച വിപ്ലവമൊരുക്കി മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം
* കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറാ യൂസഫാണ് ഉദ്ഘാടനം നിർവഹിച്ചത്.
മൊഗ്രാൽ: (KasargodVartha) കുമ്പള ഗ്രാമപഞ്ചയത്തിലെ 17, 18, 19 വാർഡുകളിൽ ഉൾപ്പെടുന്ന മൊഗ്രാലിലെ ചളിയങ്കോട്, നാങ്കി തഖ്‌വാ നഗർ, നാങ്കി കടപ്പുറം ഖിളർ മസ്ജിദ് പരിസരം എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറാ യൂസഫാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.
ഈ പ്രദേശങ്ങൾ ഇനി മുതൽ രാത്രികാലങ്ങളിൽ കൂടുതൽ പ്രകാശപൂർണമായിരിക്കും. പുതിയ ലൈറ്റുകൾ സ്ഥാപിച്ചതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ദൈനംദിന ജീവിതം സുഗമമാക്കാനും സാധിക്കും.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർമാരായ റിയാസ് മൊഗ്രാൽ, കൗലത്ത് ബീബി എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.