city-gold-ad-for-blogger

Achievement | ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് തിളങ്ങി; ആഘോഷിച്ച് സ്‌കൂൾ

mogral gvhss shines in sub-district school arabic arts festi
Photo: Arranged

● വിജയത്തിന്റെ ആവേശത്തിൽ സ്‌കൂളിൽ റാലിയും അസംബ്ലിയും സംഘടിപ്പിച്ചു.
● 'വിജയത്തിന് പിന്നിൽ അധ്യാപകരുടെ നിരന്തരമായ പരിശ്രമവും വിദ്യാർത്ഥികളുടെ കഠിനാധ്വാനവും'.

കുമ്പള: (KasargodVartha) കുമ്പള ഉപജില്ല സ്കൂൾ കലോത്സവം അറബിക് കലോത്സവ വിഭാഗത്തിൽ മിന്നും വിജയം നേടിയത് ആഘോഷമാക്കി മൊഗ്രാൽ ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികളും, പിടിഎയും അധ്യാപകരും. എൽപി, യുപി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും, ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, എൽപി വിഭാഗം ജനറൽ മൂന്നാം സ്ഥാനവും, യുപി വിഭാഗം നാലാം സ്ഥാനവും കരസ്ഥമാക്കിയതോടെ സ്‌കൂൾ മുഴുവൻ ആഹ്ളാദത്തിലായി.

വിജയത്തിന്റെ ആവേശത്തിൽ സ്‌കൂളിൽ റാലിയും അസംബ്ലിയും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അഷ്റഫ് പെർവാഡ്, മദർ പിടിഎ പ്രസിഡന്റ്‌ ഇർഫാന, പിടി എ വൈസ് പ്രസിഡന്റ് ലത്തീഫ് കൊപ്പളം, സ്കൂൾ ഹെഡ്മാസ്റ്റർ സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി ആയിഷത്ത് തസ്നീം, അധ്യാപകരായ ലത്തീഫ്, മുജിബ് റഹ്മാൻ, മുഹമ്മദ് റാഫി, റിയാസ്, മുഫീദ, ജുമൈല, പിടിഎ-എസ്എം സി-മദർ പിടിഎ അംഗങ്ങളായ എംഎച്ച് കാദർ, സഫിയ, റംഷീന, ഉമൈറ, മുംതാസ്, സുഹ്‌റ, ഹസീന, നസ്രിൻ എന്നിവർ നേതൃത്വം നൽകി.

mogral gvhss shines in sub-district school arabic arts festi

ഈ വലിയ വിജയത്തിന് പിന്നിൽ അധ്യാപകരുടെ നിരന്തരമായ പരിശ്രമവും വിദ്യാർത്ഥികളുടെ കഠിനാധ്വാനവുമാണ്. അറബിക് വിഷയത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പരിശീലനങ്ങളും മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകളുമാണ് ഈ വിജയത്തിന് കാരണം.

#SchoolFest #ArabicArts #MogralGVHSS #StudentSuccess #PTACelebration #KeralaNews

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia