District Festival | ജില്ലാ സ്കൂൾ കലോത്സവം: അറബിക് സംഭാഷണത്തിൽ മൊഗ്രാൽ ഗവ. സ്കൂളിന് വീണ്ടും ഇരട്ട നേട്ടം
Nov 29, 2024, 14:51 IST
Photo: Arranged
● അറബിക് സംഭാഷണത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസിന് ഇരട്ട നേട്ടമാണ് നേടാനായത്.
● ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൊഗ്രാൽ ജിവിഎച്ച്എസ് പിടിഎ- എസ്എംസി-മദർ പിടി എ അഭിനന്ദിച്ചു.
● സ്കൂൾ വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി
മൊഗ്രാൽ: (KasargodVartha) ഉപജില്ലാ കലോത്സവങ്ങളിൽ മികച്ച നേട്ടം ഉണ്ടാക്കിയ മൊഗ്രാൽ ജിബിഎച്ച്എസ്എസ് ജില്ലാ കലോത്സവത്തിലും തിളങ്ങിയത് നാടിന് അഭിമാനമായി.
അറബിക് സംഭാഷണത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസിന് ഇരട്ട നേട്ടമാണ് നേടാനായത്. ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസ് ഡി ഡിവിഷനിലെ ഖദീജത്ത് ഷഹല, എട്ടാം ക്ലാസ് ജി ഡിവിഷനിലെ ഹംന ഫാത്തിമ എന്നിവരാണ് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയത് വഴി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് അർഹത നേടിയിരിക്കുന്നത്.
ജില്ലാ കലോത്സവത്തിൽ നേട്ടം ഉണ്ടാക്കിയ വിദ്യാർത്ഥികളെ മൊഗ്രാൽ ജിവിഎച്ച്എസ് പിടിഎ- എസ്എംസി-മദർ പിടി എ അഭിനന്ദിച്ചു.
#MogralSchool #ArabicConversation #DistrictFestival #StudentAchievement #KeralaSchools #Kasargod