city-gold-ad-for-blogger

'ഇവിടെ ഒരു സ്റ്റോപ്പ് ഉണ്ടായിരുന്നു': ദേശീയപാത നിർമാണം പൂർത്തിയായി, മൊഗ്രാലിൽ രണ്ടിടങ്ങളിൽ ബസ് നിർത്തുന്നില്ല; യാത്രക്കാർ ദുരിതത്തിൽ

Empty bus stop area in Mogral where bus stops were removed
Photo: Special Arrangement

● മുഹ്യുദ്ദീൻ പള്ളി, കൊപ്ര ബസാർ എന്നിവിടങ്ങളിലെ സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്.
● സർവീസ് റോഡ് പൂർത്തിയായിട്ടും ബസുകൾ ഇവിടെ നിർത്തുന്നില്ല.
● വിദ്യാർഥികൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ.
● അധികൃതരെ സമീപിച്ചപ്പോൾ കണ്ണൂരിലെ ഓഫീസിൽ പരാതി നൽകാൻ നിർദേശം.
● പഞ്ചായത്ത് ഭരണസമിതി ഇടപെടാത്തതിൽ നാട്ടുകാർക്ക് അമർഷം.
● രോഗികൾക്കും മുതിർന്നവർക്കും 200 മീറ്ററിലധികം നടക്കേണ്ട അവസ്ഥ.

മൊഗ്രാൽ: (KasargodVratha) മൊഗ്രാലിൽ മുഹ്യുദ്ദീൻ പള്ളി, കൊപ്ര ബസാർ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ നിർത്തലാക്കിയത് വിദ്യാർഥികൾ അടക്കമുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു.

ദേശീയപാത നിർമാണവും സർവീസ് റോഡുകളുടെ ജോലികളും ഏകദേശം പൂർത്തിയായതോടെ, നിലവിലുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ അധികൃതർ അവഗണിക്കുകയായിരുന്നു. ഈ സ്റ്റോപ്പുകളിൽ ഇപ്പോൾ കൈ കാണിച്ചാലും ബസുകൾ നിർത്തുന്നില്ല എന്നാണ് വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്.

കാസർകോട് നിന്ന് കുമ്പളയിലേക്കുള്ള സർവീസ് റോഡിലാണ് ഈ രണ്ട് ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയിരിക്കുന്നത്. പ്രദേശവാസികൾ പരാതിയുമായി അധികൃതരെ സമീപിച്ചു. കുമ്പള യു എൽ സി സി അധികൃതരെ സമീപിച്ചപ്പോൾ, കണ്ണൂരിലുള്ള ഓഫീസിൽ പരാതി നൽകാനാണ് പറഞ്ഞതെന്ന് പ്രദേശവാസിയായ ഇംതിയാസ് വലിയ നാങ്കി പറയുന്നു. ജനപ്രതിനിധികൾ ഈ വിഷയത്തിൽ തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

ബസ് സ്റ്റോപ്പുകൾ പുനർനിർണയിക്കുമ്പോൾ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ രണ്ട് സ്റ്റോപ്പുകൾ ഒഴിവാക്കിയതിൽ ഇടപെടൽ നടത്താത്തതിലും പ്രദേശവാസികൾക്ക് അമർഷമുണ്ട്. ഇവിടങ്ങളിൽ ഇപ്പോൾ ബസ് സ്റ്റോപ്പുകളോ ബസ് ഷെൽട്ടറുകളോ സ്ഥാപിച്ചിട്ടുമില്ല.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ജില്ലയിൽ ഇത്തരത്തിൽ ഒട്ടനവധി ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയതായാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ ബസ് സ്റ്റോപ്പുകൾ നിലനിർത്താൻ കഴിയുമായിരുന്നുവെന്നും അധികൃതർ പറയുന്നുണ്ട്.

ബസ് സ്റ്റോപ്പുകൾ ഒഴിവായത് മൂലം നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും, മുതിർന്ന പൗരന്മാർക്ക് ബസുകളിൽ യാത്ര ചെയ്യാനും, സ്ത്രീകളും കുട്ടികളും അടക്കമുള്ള രോഗികളായവർക്ക് ആശുപത്രികളിൽ പോകാനും 200 മീറ്ററുകളോളം നടന്ന് മൊഗ്രാൽ ടൗണിനെയും പെർവാഡ് ബസ് സ്റ്റോപ്പിനെയും ആശ്രയിക്കേണ്ടി വരുന്നു. 

ഇത് ഏറെ ദുരിതമാവുന്നതായി ചൂണ്ടിക്കാട്ടുന്നു. പ്രവർത്തനരഹിതമായ ബസ് സ്റ്റോപ്പുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

മൊഗ്രാലിലെ യാത്രാദുരിതം ശ്രദ്ധയിൽ പെടുത്താൻ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

Article Summary: Mogral bus stops removed after National Highway work causing hardship for students and residents.

#Mogral #Kasargod #BusStop #NationalHighway #KeralaNews #Commuters

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia