മൊഗ്രാൽ ബസ് ഷെൽട്ടർ: പേരുവിവാദം അവസാനിച്ചു, 'ലീഗ് ഓഫീസ് ജംഗ്ഷൻ' ബോർഡ് സ്ഥാപിച്ചു
● വിവാദത്തിൽ കുമ്പള പഞ്ചായത്ത് യുഎൽസിസി അധികൃതരെ കുറ്റപ്പെടുത്തി.
● നിർമാണ കമ്പനിയാണ് പുതിയ ബോർഡ് സ്ഥാപിച്ചത്.
● മാസങ്ങളോളം നീണ്ടുനിന്ന വിവാദത്തിനാണ് അന്ത്യമായത്.
മൊഗ്രാൽ: (KasargodVartha) മൊഗ്രാലിലെ യൂത്ത് ലീഗ് പ്രവർത്തകരുടെയും പ്രദേശവാസികളുടെയും പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. മൊഗ്രാൽ ലീഗ് ഓഫീസ് ബസ് സ്റ്റോപ്പിന് നിർമാണ കമ്പനി അധികൃതർ തന്നെ 'ലീഗ് ഓഫീസ് ജംഗ്ഷൻ' എന്ന ബോർഡ് സ്ഥാപിച്ചതോടെ മാസങ്ങളോളം നീണ്ടുനിന്ന വിവാദങ്ങൾക്ക് അന്ത്യമായി.
ബസ് സ്റ്റോപ്പിന് മുസ്ലിം ലീഗ് നേതാവായിരുന്ന, പരേതനായ ടി.എം. കുഞ്ഞിയുടെ പേര് നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നാട്ടുകാരും യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയും ജില്ലാ കളക്ടർ, കുമ്പള ഗ്രാമപഞ്ചായത്ത്, യു.എൽ.സി.സി. അധികൃതർ എന്നിവരെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്തും യു.എൽ.സി.സി. അധികൃതരും പരസ്പരം പഴിചാരി രംഗത്ത് വന്നതും ഏറെ വിവാദമായിരുന്നു. വിവാദം ശക്തമായതോടെ ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ടി.എം. കുഞ്ഞി സാഹിബിന്റെ മകനുമായ ടി.എം. ഷുഹൈബ് ജില്ലാ കളക്ടറെ നേരിൽ കണ്ട് ബസ് ഷെൽട്ടറിൽനിന്ന് തന്റെ പിതാവിന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു.
ശനിയാഴ്ച രാവിലെ നിർമാണ കമ്പനി ജീവനക്കാർ ബസ് ഷെൽട്ടറിന് 'ലീഗ് ഓഫീസ് ജംഗ്ഷൻ' എന്ന പേര് വെച്ച് വിവാദങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചു.
മൊഗ്രാലിലെ ബസ് ഷെൽട്ടർ പേരുവിവാദത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Mogral bus shelter naming dispute resolved.
#Mogral, #Kerala, #BusShelter, #NamingControversy, #YouthLeague, #Politics






