അമിത ചാര്‍ജ് വാങ്ങാറില്ല, വാങ്ങുന്നവരെ സ്റ്റാന്‍ഡില്‍ കയറ്റാറില്ല; പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് മൊഗ്രാലിലെ ഓട്ടോ തൊഴിലാളികള്‍
Oct 2, 2019, 20:10 IST
മൊഗ്രാല്‍: (www.kasargodvartha.com 02.10.2019) മൊഗ്രാലില്‍ ഓട്ടോറിക്ഷകളില്‍ അമിത യാത്രാ കൂലി വാങ്ങുന്നതായുള്ള പരാതികള്‍ ശരിയല്ലെന്ന് സ്റ്റാന്‍ഡിലെ ഓട്ടോതൊഴിലാളികള്‍ വ്യക്തമാക്കി. അമിത യാത്രാകൂലി വാങ്ങുന്നവരെ സ്റ്റാന്‍ഡില്‍ കയറ്റാറില്ല. ഏതെങ്കിലും ഓട്ടോഡ്രൈവര്‍ അമിത വാടക വാങ്ങുന്നതായി ആക്ഷേപമുണ്ടെങ്കില്‍ തങ്ങള്‍ക്ക് പരാതി നല്‍കിയാല്‍ ആവശ്യമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഓട്ടോതൊഴിലാളികള്‍ വ്യക്തമാക്കി. നാലില്‍ കൂടുതല്‍ യാത്രക്കാരെ ഓട്ടോയില്‍ കയറ്റാറില്ല. അതോടൊപ്പം തന്നെ മീന്‍ കൊണ്ടുപോകാനോ, സിമെന്റ് കൊണ്ടുപോകാനോ സ്റ്റാന്‍ഡിലെ ഓട്ടോതൊഴിലാളികള്‍ തയ്യാറാകാറില്ല. ഇതിന്റെ പേരിലായിരിക്കാം ഓട്ടോതൊഴിലാളികളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണം ചിലര്‍ നടത്തിയെന്നാണ് സ്റ്റാന്‍ഡിലെ ഓട്ടോതൊഴിലാളികള്‍ വ്യക്തമാക്കുന്നത്.
മൊഗ്രാലില്‍ 50 ലേറെ ഓട്ടോറിക്ഷകളാണുള്ളത്. കൃത്യമായ രീതിയില്‍ വാടക വാങ്ങണമെന്ന് എല്ലാവരോടും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തവര്‍ക്കെതിരെ പരാതിയുണ്ടായാല്‍ നടപടി സ്വീകരിക്കും. നടപടി സ്വീകരിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ടെന്നും ഓട്ടോതൊഴിലാളികള്‍ വ്യക്തമാക്കി. മൊഗ്രാല്‍ കൊപ്പളം റോഡ്, പെര്‍വാഡ് റോഡ്, കുമ്പള റോഡ് എന്നിവിടങ്ങളില്‍ റോഡ് തകര്‍ന്നപ്പോള്‍ അധിക തുക വാങ്ങിയിരുന്നു. നിലവിലുള്ള നിരക്കില്‍ ഓട്ടോയാത്ര ചെയ്താല്‍ അറ്റകുറ്റപ്പണി ഉള്‍പെടെയുള്ള കാര്യങ്ങള്‍ക്ക് വലിയ ചിലവാണ് ഓട്ടോഡ്രൈവര്‍മാര്‍ക്കുണ്ടാകുന്നത്. യാത്രക്കാരോട് മുന്‍കൂട്ടി അറിയിച്ചാണ് വാടക വാങ്ങിക്കാറുള്ളതെന്നും മൊഗ്രാലിലല്ലാത്ത ഓട്ടോസ്റ്റാന്‍ഡുകളില്‍ നിന്നും തകര്‍ന്ന റോഡുകളിലേക്ക് യാത്ര പോകാന്‍ തയ്യാറാകാറില്ലെന്നും സ്റ്റാന്‍ഡിലെ ഓട്ടോതൊഴിലാളികളായ അഷ്‌റഫ് ബദ് രിയ നഗര്‍, മമ്മൂട്ടി പെര്‍വാഡ്, ജംഷി പെര്‍വാഡ്, മുനീര്‍ കോട്ട, അസീസ് മൈമൂന നഗര്‍, ജസീര്‍ കോട്ട, അഷ്‌റഫ് പേരാല്‍ എന്നിവര്‍ പറഞ്ഞു.
Related News:
ചാര്‍ജ് ഡ്രൈവര്‍ക്ക് തോന്നിയപോലെ; മൊഗ്രാലില്‍ ഓട്ടോ ചാര്‍ജ് കൊള്ളയെന്ന് ആക്ഷേപം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Mogral, complaint, Auto-rickshaw, Mogral Auto drivers about complaint
< !- START disable copy paste -->